ക്യൂ എത്ര നീണ്ടാലും ഇനി ടോൾ അടയ്ക്കാതെ വാഹനം വിടില്ല

ന്യൂഡൽഹി: ക്യൂ നീണ്ടാലും ഇനി ടോൾ അടപ്പിച്ചേ വിടൂ. ദേശീയ പാതയിലെ ടോൾ ബൂത്തുകളിൽ വാഹനങ്ങളുടെ നിര 100 മീറ്ററിൽ അധികമായാൽ ഗേറ്റ് തുറന്ന് ടോൾ ഈടാക്കാതെ വാഹനങ്ങൾ കടത്തി വിടണമെന്ന നിബന്ധന ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) ഒഴിവാക്കി. 2021 ൽ ദേശീയപാത അതോറിറ്റി പുറത്തിറക്കിയ ടോൾ പ്ലാസകളുടെ പ്രവർത്തന മാർഗ രേഖയിൽ ഉൾപ്പെടുത്തിയിരുന്ന ടോൾ പ്ലാസകളിലെ സർവീസ് ടൈം നിയന്ത്രണമാണ് എടുത്തുകളഞ്ഞത്. ഒരു വാഹനത്തിൽ നിന്ന് ടോൾ ഈടാക്കൽ നടപടിക്രമങ്ങൾ 10 സെക്കൻഡിനുള്ളിൽ പൂർത്തിയാക്കണമെന്നായിരുന്നു മുൻ മാനദണ്ഡം.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

ഒരു സമയത്തും ഒരു ഗേറ്റിലും കാത്തുി നിൽക്കുന്ന വാഹനങ്ങളുടെ നിര 100 മീറ്ററിൽ കൂടാൻ പാടില്ല. കൂടിയാൽ ഗേറ്റ് തുറന്ന് ടോൾ വാങ്ങാതെ വാഹനങ്ങൾ കടത്തി വിടണം. ഇക്കാര്യം ടോൾ ബൂത്തിൽ പ്രദർശിപ്പിക്കണമെന്നും റോഡിൽ 100 മീറ്റർ മഞ്ഞ വരയിൽ അടയാളപ്പെടുത്തണമെന്നും മാർഗരേഖയിൽ വ്യവസ്ഥയുണ്ടായിരുന്നു. ഈ നിബന്ധനകളാണ് ഇപ്പോൾ ഒഴിവാക്കിയത്. 2008 ലെ ദേശീയപാത ഫീ കളക‍്‍ഷൻ റൂൾ പ്രകാരമാണ് തീരുമാനമെന്നു പുതിയ ഉത്തരവിൽ പറയുന്നു. ഇനി മുതൽ ടോൾ ബൂത്തുകളിൽ സാങ്കേതിക തടസ്സമോ യാത്രക്കാരുമായി തർക്കങ്ങളോ മറ്റോ ഉണ്ടായി കാലതാമസം നേരിട്ടാലും പിന്നിലുള്ള വാഹനങ്ങൾ കാത്തുകിടന്നു ടോൾ അടച്ചാൽ മാത്രമേ കടത്തി വിടുകയുള്ളൂ.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *