മഞ്ചേരി: പയ്യനാട് ഹോമിയോആശുപത്രിയിൽ രോഗികളിൽനിന്ന് വിവിധ സേവനങ്ങൾക്കായി ഈടാക്കുന്ന തുക വ്യാജരേഖ നിർമിച്ച് ഗൂഗിൾപേവഴി സ്വന്തം അക്കൗണ്ടിലേക്ക് സ്വീകരിച്ചെന്ന പരാതിയിൽ ഓഫീസ് ക്ലർക്ക് സനോജ് റിഫാനെതിരേ മഞ്ചേരി പോലീസ് കേസെടുത്തു. ഒ.പി. ടിക്കറ്റ്, ലാബ് ഫീസ് എന്നിവയ്ക്കായി രോഗികളിൽനിന്ന് സ്വീകരിക്കുന്ന തുകയാണ് ഇയാൾ അടിച്ചുമാറ്റിയത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഇതിനായി ആശുപത്രി മുൻ സൂപ്രണ്ട് ഡോ. വി. അനിൽകുമാറിൻ്റെ ഒപ്പും സീലും വ്യാജമായി ഉപയോഗിച്ച് ഓഫീസ് ഉത്തരവ് ഇറക്കിയതായി ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഹന്ന യാസ്മിൻ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു.
അനിൽകുമാർ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
ക്ലർക്കിനെതിരേ വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ വിശ്വാസലംഘനം തുടങ്ങിയ വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്.
2021 ഡിസംബർ 22-നാണ് ആശുപത്രി സേവനങ്ങൾക്കുള്ള ഫീസ് സനോജിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന് മുൻ സൂപ്രണ്ട് ഉത്തരവിട്ടതായുള്ള വ്യാജ ഉത്തരവിറങ്ങിയത്.