കോഴിക്കോട്ടിന്റെ മൊഞ്ച് ഇനി കൂടും; ലുലു മാള്‍ സെപ്റ്റംബര്‍ 9ന് തുറക്കും

കോഴിക്കോട് : മലബാറിലെ ഷോപ്പിങ് ആഗ്രഹിക്കുന്നവര്‍ കാത്തിരുന്ന തീയതി പുറത്ത്. കോഴിക്കോടിന്റെ മൊഞ്ച് കൂട്ടാനായി വരുന്ന ലുലു മാള്‍ സെപ്റ്റംബര്‍ ഒമ്പതിന് തുറക്കും. കോഴിക്കോട് മാങ്കാവില്‍ ആണ് ലുലു മാള്‍ സ്ഥിതിചെയ്യുന്നത്. കോഴിക്കോട് മാള്‍ 3.5 ലക്ഷം ചതുരശ്ര അടിയില്‍ ആണ് വ്യാപിച്ചുകിടക്കുന്നത്. മൂന്ന് നിലകളിലായി ഷോപ്പിങ് സൗകര്യമുണ്ട്. 1.5 ലക്ഷം ചതുരശ്ര അടി വരുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, 400 പേര്‍ക്ക് ഇരിക്കാവുന്ന ഫുഡ് കോര്‍ട്ട്, 16 വൈവിധ്യമാര്‍ന്ന ബ്രാന്‍ഡുകള്‍, പാന്‍ ഏഷ്യന്‍ റെസ്റ്റോറന്റ്, കുട്ടികള്‍ക്കുള്ള ഗെയിമിങ് അരീന എന്നിവയും ഉള്‍പ്പെടുന്നു.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

ലുലു മാളില്‍ എല്ലാ ബ്രാന്‍ഡുകളും ലഭ്യമാണെന്നും ഫിറ്റ് ഔട്ടുകള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും ലുലു മാള്‍സ് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. കോഴിക്കോട് ലുലു മാളിന്റെ ഗംഭീരമായ ഉദ്ഘാടനത്തിനായി കാത്തിരിക്കൂ, സമാനതകളില്ലാത്ത ഷോപ്പിങ് അനുഭവിക്കൂ!’ ലുലു മാള്‍സ് ഇന്ത്യ ലിങ്ക്ഡ്ഇനില്‍ കുറിച്ചിരുന്നു.

ലൊക്കേഷന്‍
കോഴിക്കോടെ മങ്കാവില്‍ മാവൂര്‍ റോഡിന് സമീപമാണ് ലുലു ഗ്രൂപ്പിന്റെ 3.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വന്‍ മാള്‍ ഉയര്‍ന്നത്. കോഴിക്കോട് സൈബര്‍ പാര്‍ക്ക്, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രമാണ് ഇവിടേക്കുള്ള ദൂരം.
അടുത്തത് മലപ്പുറത്ത്
ഇതോടൊപ്പം മലപ്പുറം പെരിന്തല്‍മണ്ണയിലെ ലുലു മാളും പ്രവര്‍ത്തനത്തിനൊരുങ്ങുകയാണ്. 3.5 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള മാള്‍ ആണ് ഇവിടെ ഒരുങ്ങുന്നത്. പാലക്കാട് റോഡില്‍ മൂന്നര ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ ആകെ നാല് നിലകളിലായാണ് മാള്‍ നിര്‍മാണം നടക്കുക. 600 പേര്‍ക്ക് ഒരുമിച്ചിരിക്കാവുന്ന ഫുഡ് കോര്‍ട്ട് മാളിന്റെ ഭാഗമാണ്.
ജില്ലയിലെ തന്നെ തിരൂരിലും മാളിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. തിരൂരില്‍ കുറ്റിപ്പുറം റോഡില്‍ തൃക്കണ്ടിയൂര്‍ ഭാഗത്തായി പൂങ്ങോട്ടുകുളത്താണ് മാള്‍ നിര്‍മാണം നടക്കുന്നത്. ഇതിന്റെ ഉദ്ഘാടനവും വൈകാതെ ഉണ്ടാകും.
ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാള്‍ പ്രവര്‍ത്തിക്കുന്നത് നിലവില്‍ തിരുവനന്തപുരത്താണ്. 2,000 കോടി രൂപ നിക്ഷേപത്തില്‍ ഏകദേശം 20 ലക്ഷത്തോളം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് തിരുവനന്തപുരത്തെ മാള്‍ നിര്‍മ്മിച്ചത്. ഇതില്‍ 2 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റാണ് മാളിന്റെ മുഖ്യ ആകര്‍ഷണം. എന്നാല്‍ ഇതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതിലും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ലുലു അബുദാബായില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തില്‍ ലുലു മാളുകള്‍ പ്രവര്‍ത്തിച്ചുവരുന്നത്.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *