കാര്‍ഡ് വേണ്ട, ഏത് യുപിഐ ആപ്പ് വച്ചും എടിഎമ്മില്‍ പണം നിക്ഷേപിക്കാം ; പുതിയ ഫീച്ചറുമായി ആര്‍ബിഐ

ഇന്ത്യയിലെ സാമ്പത്തിക ഇടപാടുകളില്‍, പ്രത്യേകിച്ച്‌ ദൈനംദിന ജീവിതത്തില്‍ നടത്തിവരുന്ന ചെറിയ തുകയുടെ ഉള്‍പ്പെടെ കൈമാറ്റത്തില്‍ നിർണായക മാറ്റം കൊണ്ടുവന്ന സംവിധാനമാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അ‌ഥവാ യുപിഐ (UPI). ഇന്ന് നിരവധി ഇന്ത്യക്കാർ വിവിധ ഗൂഗിള്‍പേ, ഫോണ്‍പേ തുടങ്ങി വിവിധ ആപ്പുകള്‍ ഉപയോഗിച്ച്‌ യുപിഐ സേവനങ്ങള്‍ ആസ്വദിക്കുന്നു. കച്ചവടങ്ങളിലും മറ്റും നോട്ടുകള്‍ക്ക് പകരം പണം അ‌ക്കൗണ്ടിലേക്ക് ആപ്പ് ഉപയോഗിച്ച്‌ ട്രാൻസ്ഫർ ചെയ്യുന്നു. അ‌ങ്ങനെ ഡിജിറ്റല്‍ ലോകത്തേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നു. ഇന്ന് വളരെ സാധാരണമായി ആളുകള്‍ ഉപയോഗിച്ചുവരുന്ന യുപിഐ സേവനങ്ങളുടെ കൂട്ടത്തിലേക്ക് പുതിയ ഒരു ഫീച്ചർ കൂടി ഇപ്പോള്‍ എത്തിയിരിക്കുന്നു.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) മാർഗനിർദേശങ്ങള്‍ക്ക് കീഴില്‍ നിന്നുകൊണ്ട് നാഷണല്‍ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ) ആണ് യുപിഐ ഇടപാടുകളുടെ ചുമതല വഹിക്കുന്നത്. യുപിഐ ആപ്പുകള്‍ സജീവമായതോടെ ഒട്ടേറെ പുതിയ ഫീച്ചറുകളും അ‌വതരിപ്പിക്കപ്പെടുന്നുണ്ട്. എടിഎം കാർഡ് ഇല്ലാതെ യുപിഐ സംവിധാനം ഉപയോഗിച്ച എടിഎമ്മില്‍ നിന്ന് പണം പിൻവലിക്കാൻ കഴിയുന്നത് ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ നേരത്തെ തന്നെ ലഭ്യമാണ്.

ഇപ്പോള്‍ ആർബിഐ പുതിയ ഒരു ഫീച്ചർ കൂടി യുപിഐ സംവിധാനവുമായി ബന്ധിപ്പിച്ച്‌ അ‌വതരിപ്പിച്ചിരിക്കുന്നു. യുപിഐ ഇൻ്റർഓപ്പറബിള്‍ ക്യാഷ് ഡെപ്പോസിറ്റ് (UPI-ICD) എന്നാണ് ഈ പുതിയ ഫീച്ചറിന്റെ പേര്. ഡെബിറ്റ് കാർഡുകളുടെയോ മറ്റേതെങ്കിലും ഫിസിക്കല്‍ കാർഡുകളുടെയോ സഹായം ഇല്ലാതെ തന്നെ ഏത് യുപിഐ ആപ്പ് ഉപയോഗിച്ചും എടിഎമ്മുകളില്‍ പണം നിക്ഷേപിക്കാം എന്നതാണ് UPI-ICD ഫീച്ചറിന്റെ നേട്ടം.

കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന ഗ്ലോബല്‍ ഫിൻടെക് ഫെസ്റ്റ് 2024ല്‍ (GFF-2024) വച്ച്‌ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവർണർ ടി റാബി ശങ്കർ ആണ് UPI ഇൻ്റർഓപ്പറബിള്‍ ക്യാഷ് ഡെപ്പോസിറ്റ് (UPI-ICD) ഫീച്ചർ അവതരിപ്പിച്ചത്. പണം നിക്ഷേപിക്കാനും പിൻവലിക്കാനും (കാഷ്-റീസൈക്ലർ മെഷീനുകള്‍) ഉപയോഗിക്കാവുന്ന എടിഎമ്മുകളില്‍ മാത്രമേ UPI-ICD ഫീച്ചർ ലഭ്യമാകൂ.

 

ഉപയോക്താവിൻ്റെ മൊബൈല്‍ നമ്ബർ, യുപിഐ, വെർച്വല്‍ പേയ്‌മെൻ്റ് അ‌ഡ്രസ് (വിപിഎ), അക്കൗണ്ട് ഐഎഫ്‌എസ്‌സി എന്നിവയുമായി ബന്ധിപ്പിച്ച്‌, അവരുടെ സ്വന്തം അക്കൗണ്ടിലോ മറ്റേതെങ്കിലും ബാങ്ക് അക്കൗണ്ടിലോ പണം നിക്ഷേപിക്കാൻ യുപിഐ-ഐസിഡി ഫീച്ചറിന് സാധിക്കുമെന്ന് യുപിഐ പ്രവർത്തനങ്ങളുടെ ചുമതലയുള്ള നാഷണല്‍ പേയ്‌മെൻ്റ് കോർപ്പറേഷൻ്റെ ഓഫ് ഇന്ത്യ (എൻസിപിഐ) പത്രക്കുറിപ്പിലൂടെയും അ‌റിയിച്ചു.

ഈ വർഷത്തിന്റെ തുടക്കത്തില്‍ തന്നെ യുപിഐ-ഐസിഡി ഫീച്ചർ അ‌വതരിപ്പിക്കുന്നതിന്റെ സൂചനകള്‍ ആർബിഐ നല്‍കിയിരുന്നു. ഇപ്പോള്‍, അ‌ധികം വൈകാതെ ബാങ്കുകള്‍ ഈ ഫീച്ചറുകള്‍ അവതരിപ്പിക്കുമെന്നും ഉപഭോക്താക്കള്‍ക്ക് ഇത് ആക്‌സസ് ചെയ്യാൻ കഴിയുമന്നും എൻപിസിഐ പറയുന്നു. എടിഎമ്മുകളെ മിനി ബാങ്കുകളാക്കി മാറ്റുന്ന ചില പദ്ധതികളും ഇതോടൊപ്പം ആർബിഐ പങ്കുവച്ചിട്ടുണ്ട്.

പണം നിക്ഷേപിക്കുന്നതിന് പുറമെ, ബാങ്ക് ആപ്പുകള്‍ ഹോസ്റ്റുചെയ്യുന്നതിനുള്ള ഏറ്റവും പുതിയ ശേഷിയുള്ള എടിഎമ്മുകളെ ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകളായി (ഡിബിയു) മാറ്റുമെന്ന് ആർബിഐ അറിയിച്ചു. ഇതുവഴി ഉപയോക്താക്കള്‍ക്ക് എടിഎം കൗണ്ടറുകള്‍ വഴി ബാങ്ക് അക്കൗണ്ടുകള്‍ ഓപ്പണ്‍ ചെയ്യാനും ക്രെഡിറ്റ് കാർഡുകള്‍ക്ക് അപേക്ഷിക്കാനും ഫിക്സഡ് ഡെപ്പോസിറ്റ് ആരംഭിക്കാനും സേഫ് ഡെപ്പോസിറ്റ് ലോക്കറുകള്‍ക്കായി അപേക്ഷിക്കാനും കഴിയും.

യുപിഐ സംവിവാനത്തെ കൂടുതല്‍ ജനകീയമാക്കാനും കൂടുതല്‍ ആളുകളിലേക്ക് ഈ സംവിധാനത്തെ എത്തിക്കാനും ആർബിഐയും എൻപിസിഐയും ശ്രമിച്ചുവരുന്നു. അ‌തിന്റെ ഭാഗമായിട്ടാണ് ഈ പുതിയ ഫീച്ചറുകള്‍ അ‌വതരിപ്പിക്കുന്നത്. ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതില്‍ വലിയ പങ്കുവഹിക്കാൻ യുപിഐ സംവിധാനത്തിന് ശേഷിയുണ്ട്. ഇത് പ്രയോജനപ്പെടുത്താനാണ് ശ്രമം.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *