പതിനാലുകാരനായ കൂടലൂർ സ്വദേശിയായ വിദ്യാർഥിയെ കാണാതായി കുറ്റിപ്പുറം നഗരത്തിൽ പൊലിസ് സി സി ടി വി പരിശോധന തുടരുന്നു

കുമ്പിടി : കൂടലൂർ മനമക്കാവ് വരട്ടിപള്ളിയിൽ സ്വദേശികുന്നുമ്മൽ ശിഹാബിൻ്റെയും റെമിയുടെയും മകൻ ശിഫാൻ (14)നെയാണ് ഞായറാഴ്ച രാവിലെ ഒൻപത് മണി മുതൽ കാണാതായത്. വരട്ടിപള്ളിയാൽ മണ്ണിയം പെരുമ്പലം ഭാഗത്ത് നിന്നാണ് കുട്ടിയെ കാണാതായത്. വിദ്യാർഥിയായ ശിഫാൻ

ട്യൂഷൻ ക്ലാസിലേക്കാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയത് .കുമ്പിടിയിലെ ഒരു ഷോപ്പിൽ ജോലി ചെയ്യുന്ന ഒരാളുടെ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിൻ്റെ സി.സി.ടി.വി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. മണ്ണിയം പെരുമ്പലത്ത് നിന്ന് ലഭിച്ച സി.സി.ടി.വിയിലാണ് വിദ്യാർഥി സ്കൂട്ടറിൻ്റെ പിറകിലിരുന്ന് യാത്ര ചെയ്യുന്നതിൻ്റെ ദൃശ്യം കാണുന്നത്. അതേ സമയം ഇന്നലെ ഉച്ചക്ക് 12.30 ഓടെ കുട്ടിയെ കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ വെച്ചു കണ്ടതായും പറയുന്നു. കുറ്റിപ്പുറത്തെ ഒരു കടയിൽ നിന്നും ബസിന് പോകാനാണെന്ന് പറഞ്ഞ് അമ്പത് രൂപ വാങ്ങിയതായും പറയപ്പെടുന്നു. ഇതേ തുടർന്ന് കുറ്റിപ്പുറം നഗരത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലിസ് സംഘം പരിശോധിച്ചു വരുന്നു. രാത്രി ഏറെ വൈകിയും പരിശോധന തുടരുകയാണ്. സംഭവത്തിൽ കുറ്റിപ്പുറം പൊലിസും തൃത്താല പൊലിസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *