ഓൺലൈൻ ട്രേഡിങ് വാഗ്ദാനം ചെയ്തു യുവതിയിൽ നിന്നും തട്ടിയെടുത്തത് 41 ലക്ഷം രൂപ; പ്രതി റിമാൻഡിൽ

മലപ്പുറം : ഓണ്‍ലൈൻ ട്രേഡിംഗ് വാഗ്ദാനം ചെയ്ത് 41 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ പ്രതി റിമാൻഡില്‍.മലപ്പുറം സ്വദേശിയായ കെ ജാഫറിനെ (49) നെയാണ് കാസർകോട് സൈബർ സെല്‍ പൊലീസ് മലപ്പുറം മേലാറ്റൂരില്‍ അറസ്റ്റ് ചെയ്തത്.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ ബുശ്റ ശബീറിനാണ് തട്ടിപ്പിന് ഇരയായത്. കഴിഞ്ഞ വർഷം നവംബർ മുതല്‍ ഡിസംബർ വരെ, പ്രതി വാട്‌സ്‌ആപ് വഴി ബന്ധപ്പെട്ട് ഓണ്‍ലൈൻ ട്രേഡിംഗില്‍ വൻ ലാഭം ഉണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്യുകയും തുടർന്ന് ആപ് ലിങ്ക് അയച്ചുകൊടുത്ത് പരാതിക്കാരിയില്‍ നിന്ന് 41 ലക്ഷം രൂപ തട്ടിയെടുത്തുവെന്നുമാണ് കേസ്.

ലാഭമോ നിക്ഷേപ തുകയോ തിരിച്ചു കിട്ടാതായതോടെയാണ് യുവതി പരാതി നല്‍കിയത്. ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍, സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടറും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

സാങ്കേതികവിദ്യ വളർന്നതോടെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ ഇന്റർനെറ്റ്, സോഷ്യല്‍ മീഡിയ എന്നിവ ദുരുപയോഗം ചെയ്യുന്നവർ വർധിച്ചുവരുന്ന ഒരു പ്രശ്നമാണ്. വ്യാജ വാർത്തകള്‍, ഓണ്‍ലൈൻ തട്ടിപ്പുകള്‍, ഹാകിംഗ് തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങള്‍ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്നു.

അജ്ഞാതരുടെ ലിങ്കുകള്‍ ക്ലിക് ചെയ്യുന്നത്, പാസ്‌വേഡുകള്‍ പങ്കിടുന്നത്, പണം നല്‍കുന്നതിന് മുമ്പ് നന്നായി അന്വേഷിക്കാതിരിക്കുന്നത് തുടങ്ങിയവ സൈബർ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകാൻ കാരണമാകാം. അതിനാല്‍, സൈബർ സുരക്ഷയെക്കുറിച്ച്‌ ബോധവാൻമാരായിരിക്കുകയും, സംശയം തോന്നിയാല്‍ ഉടൻ പൊലീസില്‍ പരാതി നല്‍കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *