സുപ്പർ ലീഗ് കേരള ഉദ്ഘാടന മത്സരത്തിൽ മലപ്പുറം എഫ് സി ജേതാക്കൾ

കൊച്ചി : ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന സുപ്പർ ലീഗ് കേരള ഫുട്ബോളിൻ്റെ ഉദ്ഘാടന മത്സരത്തിൽ മലപ്പുറത്തിൻ്റെ സ്വന്തം ടീമായ മലപ്പുറം എഫ്. സി ഏകപക്ഷിയമായ രണ്ട് ഗോളുകൾക്ക് ആതിഥേയരായ കൊച്ചി ഫോർക എഫ്.സിയെ തോൽപ്പിച്ചു.

തിരൂർ സ്വദേശി ഫസലുറഹ്മാനും സ്പെയിൻ താരവുമാണ് ഗോളുകൾ നേടിയത്. ഉദ്ഘാടന ചടങ്ങിൽ സിനിമാ താരങ്ങളായ പൃഥിരാജ് ആസിഫലി മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ.എം വിജയൻ കെ.എഫ് എ പ്രസിഡണ്ട് നവാസ് മീരാൻ മലപ്പുറം എഫ്.സി പ്രമോട്ടർമാരായ ആഷിഖ് കൈനിക്കര എ.പി. ഷംസുദ്ധിൻ ബിൻ മൊഹിയുദ്ധിൻ, ജംഷീദ് പി.ലില്ലി ബേബി നിലാമ്പ്ര വി.പി. ലത്തീഫ് എന്നിവർ പങ്കെടുത്തു

തിങ്ങി നിറഞ്ഞ കലൂർ സ്റ്റേഡിയം മലപ്പുറം എഫ്.സി ആരാധകരെ കൊണ്ട് നിറഞ്ഞിരുന്നു. രാവിലെ മുതലെ സ്പെഷൽ ബസ്സുകളിലായി നിരവധി പേരാണ് എത്തിയത്ത്

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *