തിരൂരങ്ങാടി : വിവിധ സേവനങ്ങൾക്കായി സർക്കാർ ഏർപ്പെടുത്തിയ അക്ഷയ സെൻററുകളിലെയും /പ്രൈവറ്റായി സേവനം നൽകി വരുന്ന ജനസേവാ കേന്ദ്രങ്ങളിലും സേവനത്തിനുള്ള ബോർഡ് പ്രദർശിപ്പിക്കണമെന്ന് നിയമമുള്ളതാണെങ്കിലും ഗവൺമെൻറ് അംഗീകൃത അക്ഷയ സെൻററുകളിൽ പോലും സേവനങ്ങൾക്കുള്ള ഫീസ് പ്രദർശിപ്പിക്കാതെ ജനങ്ങളിൽ നിന്നും അധിക തുക ഈടാക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റി ജില്ലാ അക്ഷയ സെൻറർ ഓഫീസിലേക്ക് പരാതി നൽകിയിരുന്നു. ജില്ലാ അക്ഷയ സെൻറർ അറിയിച്ചത് പ്രകാരം ജില്ലയിലെ എല്ലാ അക്ഷയ /സേവാ സെൻററുകൾക്കും കർശന നിർദേശം നൽകിയിട്ടുണ്ടെന്നും ഇക്കാര്യം ജില്ലാ ഓഫീസിലെ ബ്ലോക്ക് കോഡിനേറ്റർമാർ പരിശോധിച്ചു ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഇനിയും ഏതെങ്കിലും അക്ഷയ സെന്ററുകൾ പ്രദർശിപ്പിച്ചിട്ടില്ലെങ്കിൽ ഏത് പ്രദേശത്തെ സെൻറർ നമ്പർ അടക്കം തെളിവുകളോടെ പരാതി സമർപ്പിക്കുകയാണെങ്കിൽ അറിയിക്കുന്നതോടൊപ്പം അവർക്കെതിരെ കർശ നടപടിയെടുക്കുകയാണെന്നും അറിയിച്ചു. ജനങ്ങളുടെ അറിവിൽ ഏതെങ്കിലും അക്ഷയ സേവാ കേന്ദ്രങ്ങളിൽ നിരക്ക് പ്രദർശിപ്പിക്കാത്തത് അറിയുകയാണെങ്കിൽ തെളിവുകളോടെ തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റിയെ താഴെ കൊടുക്കുന്ന നമ്പറിൽ +91 98952 90076 അറിയിക്കേണ്ടതാണന്നും തിരുരങ്ങാടി താലൂക്ക് കൺസ്യൂമർ സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു
റിപ്പോർട്ട് :- അബ്ദുൽ റഹീം പൂക്കത്ത്