മലപ്പുറം: മാലിന്യ നിര്‍മാര്‍ജന രംഗത്ത് ഒന്നിച്ച് നിന്ന് പ്രവര്‍ത്തിക്കാൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന മാലിന്യമുക്തം നവകേരളം ജനകീയ കാംപയിന് ജില്ലാ നിര്‍വഹണ സമിതി യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച് 2025 മാര്‍ച്ച് 30ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തില്‍ അവസാനിക്കുന്ന തരത്തില്‍ പരിതകേരളം മിഷന്റെ നേതൃത്വത്തില്‍ മാലിന്യമുക്തം നവകേരളം കാംപയിന് സംഘടിപ്പിക്കും. മാര്‍ച്ച് 31ന് സമ്പൂര്‍ണ്ണ ശുചിത്വ കേരളം പ്രഖ്യാപനം നടത്തുന്നതിന്റെ ഭാഗമായാണ് ജില്ലയിലും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തൊഴിലാളി സംഘടനകള്‍, രാഷ്ട്രീയപാര്‍ട്ടികള്‍, സര്‍വീസ്, യുവജന, വ്യാപാര, സന്നദ്ധ സംഘടനകള്‍, കുട്ടികളുടെ സംഘടനകള്‍, വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവയെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഏകോപിപ്പിച്ചു കൊണ്ട് ജനകീയ ക്യാമ്പയിന് നടത്തുന്നത്. മാലിന്യത്തിന്റെ അളവ് കുറയ്ക്കല്‍, ജൈവ-അജൈവമാലിന്യങ്ങളും ദ്രവമാലിന്യങ്ങളും ഉറവിടത്തില്‍ സംസ്കരിക്കുക, അജൈവ പാഴ്വസ്തുക്കള് ഹരിത കര്‍മ്മ സേന വഴി കൈമാറ്റം ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കുകയാണ് ലക്ഷ്യം. സെപ്തംബര്‍ 30നകം മാലിന്യ സംസ്കരണ രീതിയിലെ പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കും. ടൂറിസം കേന്ദ്രങ്ങള്‍, ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ മേഖലയിലെയും മാലിന്യ സംസ്കരണത്തിന് ഒരുക്കിയിട്ടുള്ള സംവിധാനങ്ങളുടെ പോരായ്മകള്‍ ഇതിന്റെ ഭാഗമായി വിലയിരുത്തും. ഇതിനായി വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും സേവനം പ്രയോജനപ്പെടുത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള പ്രധാന ടൗണുകളും ജങ്ഷനുകളും സൗന്ദര്യവത്കരിക്കും. പൊതുസ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങള്‍ ശുചീകരിച്ച് സൗന്ദര്യവല്‍ക്കരണം നടത്തും.