സഞ്ചാരികളേ ഇതിലേ വരൂ; വയനാടിനായി സൈക്കിള്‍ ചവിട്ടി എസ്പിയും

കൽപ്പറ്റ:ഉരുള്‍പൊട്ടലിന് പിന്നാലെ നിശ്ചലമായ വയനാടിന്റെ സാമ്പത്തിക രംഗത്തെ ചലിപ്പിക്കുന്നതിന്റെ ഭാഗമായി വയനാടിന്റെ പ്രധാന വരുമാനമാർഗമായ വിനോദ സഞ്ചാരത്തെ ഉണർത്താൻ, സൈക്കിള്‍ റൈഡുമായി വയനാട് ബൈക്കേഴ്സ് ക്ലബ്‌.

നാടിനെ ചേർത്തു പിടിക്കുന്ന പരിപാടിയില്‍ സൈക്കിള്‍ ചവിട്ടി വയനാട് എസ്പിയും ഒപ്പം ചേർന്നു.

പരിപാടിയുടെ ഉദ്ഘാടനത്തിന് വന്നതാണ് വയനാട് ജില്ലാ പൊലീസ് മേധാവി തബോഷ് ബസുമതാരി. പിന്നെ കണ്ടത് സൈക്കിളില്‍. ഉരുള്‍പൊട്ടലിന്‍റെ ആഘാതം ടൂറിസത്തെയും ബാധിച്ചു. ആശ്രയ മേഖലയും പ്രതിസന്ധിയിലാണ്. നിരവധി പേരുടെ വരുമാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഓണക്കാലം പടിവാതില്‍ക്കല്‍ നില്‍ക്കെ, സഞ്ചാരികളെ ക്ഷണിക്കുകയാണ് വയനാട് ബൈക്കേഴ്സ് ക്ലബ്.

ഉരുള്‍പൊട്ടല്‍ സമയത്ത് സ്പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പ്‌ എസ്പി ആയിരുന്നു തപോഷ് ബസുമതാരി. നേരത്തെ കല്പറ്റ എഎംസ്പി ആയും വയനാട്ടിലുണ്ടായിരുന്നു. വയനാടിനെ ചേർത്തു പിടിക്കാൻ ഇങ്ങനെയും ചിലത് ചെയ്യണമെന്ന് എസ്പി പറഞ്ഞു.

ജില്ലയില്‍ നിന്നും പുറത്തു നിന്നുമായി നിരവധി പേർ പങ്കെടുത്തു. കല്‍പ്പറ്റ സിവില്‍ സ്റ്റേഷൻ മുതല്‍ ബത്തേരി വരെയായിരുന്നു സൈക്കിള്‍ യാത്ര. പങ്കെടുത്തവർക്ക് ഉപഹാരങ്ങളും സമ്മാനിച്ചു.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *