ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പ്രതിഭാ പോഷണ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

മലപ്പുറം:മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ ഹൈസ്കൂളിലും പ്രതിഭാ പോഷണ പദ്ധതി ആരംഭിക്കുന്നു. ഈ വർഷം എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് പദ്ധതി. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് എല്ലാ പ്രവൃത്തി ദിവസങ്ങളിലും പ്രത്യേക ക്ലാസുകൾ ഓൺലൈനായി നൽകും. ഗണിതം, യുക്തിചിന്ത, പൊതുവിജ്ഞാനം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ലൈഫ് സ്കിൽസ്, യോഗ തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകുക. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ നേതൃത്വം നൽകുന്ന ഭാവിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജില്ലാ പഞ്ചായത്ത് ഈ പ്രോഗ്രാം നടപ്പിലാക്കുന്നന്നത്. കോഴിക്കോട് ജില്ലയിലെ സന്നദ്ധ സേവന സംഘടനയായ അസറ്റ് ചാരിറ്റബിൾ ട്രസ്റ്റ് ആണ് പദ്ധതിയുടെ ചെലവുകൾ വഹിക്കുന്നത്. പദ്ധതിക്ക് സ്കൂൾതലത്തിൽ നേതൃത്വം നൽകുന്ന മെന്റർമാരുടെ പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം .കെ റഫീഖ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷ നസീബ അസീസ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സെറീന ഹസീബ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പികെ സി അബ്ദുറഹിമാൻ , യാസ്മിൻ അരിമ്പ്ര , ശ്രീദേവി പ്രാക്കുന്ന്, റൈഹാനത്ത് കൂറുമാടൻ, സമീറ പുളിക്കൽ ,അസറ്റ് ചെയർമാൻ സി .എച്ച് ഇബ്റാഹീംകുട്ടി, ജന സെക്രട്ടറി നസീർ നൊച്ചാട് എന്നിവർ സംബന്ധിച്ചു. ജിജി തോംസൺ ഐ.എ.എസ് വീഡിയോ കോൺഫറൻസിലൂടെ പദ്ധതി വിശദീകരിച്ചു. വിജയഭേരി കോഡിനേറ്റർ ടി സലീം പരിശീലനത്തിന് നേതൃത്വം നൽകി.

റിപ്പോർട്ട്:-അഷ്റഫ് കളത്തിങ്ങൽ പാറ

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *