ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സിദ്ദീഖ് കാപ്പന്‍ സുപ്രിം കോടതിയില്‍

ഹത്രാസ് കേസില്‍ ജാമ്യത്തിലിറങ്ങിയ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സുപ്രിംകോടതിയെ സമീപിച്ചു.(Siddique Kappan seeks relaxation in bail conditions in Supreme Court)  ദലിത് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഹത്രസില്‍ കലാപത്തിന് ഗൂഡാലോചന നടത്തി എന്നാരോപിച്ച് അറസ്റ്റിലായ സിദ്ദീഖ് രണ്ടു വര്‍ഷത്തിന് ശേഷമാണ് ജാമ്യത്തിലിറങ്ങിത്.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

ഉത്തര്‍പ്രദേശ് പോലീസ് സ്‌റ്റേഷനില്‍ എല്ലാ തിങ്കളാഴ്ച്ചയും ഹാജരായി ഒപ്പിടണമെന്ന വ്യവസ്ഥയില്‍ ഇളവ് തേടിയാണ് സിദ്ദീഖ് കാപ്പന്‍ കോടതിയെ സമീപിച്ചത്.

2022 സപ്തംബര്‍ 8ന് ആണ് സുപ്രിം കോടതി സിദ്ദീഖിന് ജാമ്യം അനുവദിച്ചത്. നേരത്തേ അലഹബാദ് ഹൈക്കോടതി ജാമ്യം തള്ളിയതിനെ തുടര്‍ന്നാണ് അദ്ദേഹം സുപ്രിം കോടതിയെ സമീപിച്ചത്.

കര്‍ശന ഉപാധികളോടെയാണ് സിദ്ദീഖിന് ജാമ്യം അനുവദിച്ചിരുന്നത്. ഡല്‍ഹി ജംഗ്പുര ജൂറിസ്ഡിക്ഷന്‍ പരിധിയില്‍ താമസിക്കണം, കോടതിയുടെ മുന്‍കൂര്‍ അനുമതി കൂടാതെ ജൂറിസ്ഡിക്ഷന്‍ പരിധി വിട്ട് പോവരുത്, പ്രാദേശിക പോലീസ് സ്‌റ്റേഷനില്‍ എല്ലാ തിങ്കളാഴ്ച്ചയും ഹജരാവണം തുടങ്ങിയ ഉപാധികളാണ് ഉണ്ടായിരുന്നത്. ആറ് ആഴ്ച്ചയ്ക്ക് ശേഷം കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കിയെങ്കിലും എല്ലാ തിങ്കളാഴ്ച്ചയും പ്രാദേശിക പോലീസ് സ്‌റ്റേഷനില്‍ ഹാജരാവണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതില്‍ ഇളവ് തേടിയാണ് ഇപ്പോള്‍ സുപ്രിംകോടതിയെ സമപീച്ചിരിക്കുന്നത്.

ജസ്റ്റിസ് പിഎസ് നരസിംഹ, ആര്‍ മഹാദേവന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് രണ്ടാഴ്ച്ചയ്ക്ക് ശേഷം ഹരജിയില്‍ വാദം കേള്‍ക്കും. ഉത്തപ്രദേശ് സര്‍ക്കാര്‍ അഭിഭാഷകനില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട കോടതി നിര്‍ദേശം തേടിയിട്ടുണ്ട്.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *