👉 ഞങ്ങളുടെ ക്ഷമ ചൂരല്‍മലയിലെ എല്ലാം നഷ്ടപ്പെട്ട സാധാരണക്കാരായ മനുഷ്യരുടെ കണ്ണീരിന് മുന്നില്‍ ഞങ്ങള്‍ കൊടുക്കുന്ന വിലയാണെന്ന് മന്ത്രി പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസം ചില മാധ്യമങ്ങള്‍ നല്‍കിയ വ്യാജ വാര്‍ത്തയില്‍ പ്രതികരണവുമായി മന്ത്രി കെ രാജന്‍.
മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും എന്തുകൊണ്ട് ഇക്കാര്യത്തില്‍ വികാരപരമായ അഭിപ്രായം പറയുന്നില്ല എന്നൊക്കെ മാധ്യമങ്ങള്‍ ചോദിക്കുന്നുണ്ടെന്നും ഞങ്ങളുടെ ക്ഷമ ചൂരല്‍മലയിലെ എല്ലാം നഷ്ടപ്പെട്ട സാധാരണക്കാരായ മനുഷ്യരുടെ കണ്ണീരിന് മുന്നില്‍ ഞങ്ങള്‍ കൊടുക്കുന്ന വിലയാണെന്ന് മന്ത്രി പറഞ്ഞു.
അതുകൊണ്ട് കൊടുക്കാത്ത ബ്രഡ് പൂത്തതാണ് എന്ന് പറഞ്ഞതുപോലെ എക്‌സ്‌പെന്‍ഡീച്ചര്‍ ആകാത്ത ഒരു കണക്ക് എക്‌സ്‌പെന്‍ഡീച്ചര്‍ ആയി എന്ന് പ്രസിദ്ധീകരിക്കരുത്.
അവിടെ വന്ന ആയിരത്തോളം വോളണ്ടിയര്‍മാരുണ്ട്. ജീവിതത്തില്‍ ഒന്നും പ്രതീക്ഷിക്കാതെ പണവും പ്രശസ്തും ഒന്നും ആഗ്രഹിക്കാതെ വന്നവരാണ് അവര്‍. സമയത്തിന് ആഹാരം പോലും കഴിക്കാതെയാണ് അവര്‍ അവിടെ പ്രവര്‍ത്തിച്ചത്. അവര്‍ക്ക് വേണ്ടി പണം സര്‍ക്കാര്‍ എഴുതി വാങ്ങി എന്ന് പ്രചരിപ്പിക്കുന്നത് തന്നെ തെറ്റല്ലേ എന്നും മന്ത്രി ചോദിച്ചു.
ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ വിവരാവകാശ നിയമം വെച്ച് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കൂ എന്ന് താന്‍ എല്ലാ മാധ്യമങ്ങളോടും സ്വാഗതപൂര്‍വ്വം പറയുന്നുവെന്നും മന്ത്രി പറഞ്ഞു.
ഒരു ദുരന്തഘട്ടത്തില്‍ നില്‍ക്കുന്ന കേരളത്തെ ഇനിയും അപമാനിക്കരുത് എന്ന് താന്‍ അഭ്യര്‍ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആദ്യം നല്‍കിയ വാര്‍ത്ത വ്യാജമെന്ന് തിരിച്ചറിഞ്ഞിട്ടും അത് തിരുത്താതെ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് മാധ്യമങ്ങള്‍ പോകരുതെന്നും അദ്ദേഹം പറഞ്ഞു. കൈരളി ന്യൂസിന്റെ ഗുഡ് മോര്‍ണിംഗ് കേരളയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ ഓഗസ്റ്റ് പതിനേഴിന് കേന്ദ്ര സര്‍ക്കാരിന് മുന്‍പാകെ സമര്‍പ്പിച്ച മെമ്മോറാണ്ടത്തില്‍ അവതരിപ്പിച്ച കണക്കുകളുടെ ചില ഭാഗങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ച ചെലവുകയായി എങ്ങനെയാണ് മാറിയതെന്നും എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് മാനദണ്ഡങ്ങള്‍ ലംഘിച്ച് എങ്ങനെയാണ് തുക എഴുതി എടുക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.
മെമ്മോറാണ്ടത്തിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് പണം സര്‍ക്കാര്‍ എടുത്തുന്നുവെന്ന് തെറ്റിദ്ധാരണ പരത്തിയാല്‍ എങ്ങനെയാണ് മുന്നോട്ട് പോകുന്നത് എന്ന് ചോദിച്ച മന്ത്രി ഈ വിഷയത്തില്‍ ഒരു തര്‍ക്കത്തിനില്ലെന്നും പ്രതികരിച്ചു.