സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കായുള്ള നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) അപേക്ഷിക്കാം. സർക്കാർ അല്ലെങ്കിൽ എയിഡഡ് സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ സാധിക്കുക. പരീക്ഷയിലൂടെയാണ് അർഹതപ്പെട്ട വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്.ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
സെപ്റ്റംബർ 23 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ സാധിക്കും. അവസാന തീയതി ഒക്ടോബർ പതിനഞ്ചിനാണ് (15-10-2024).
അപേക്ഷിക്കുന്ന വിദ്യാർഥിയുടെ രക്ഷിതാവിന്റെ വാർഷിക വരുമാനം മൂന്നര ലക്ഷം രൂപയിൽ കവിയാൻ പാടില്ലെന്ന കർശന നിർദേശമുണ്ട്.
അപേക്ഷയോടൊപ്പം ഏഴാം ക്ലാസിലെ മാർക്ക് ലിസ്റ്റ് (55 ശതമാനം മാർക്ക് ഏഴാം ക്ലാസിൽ ലഭിച്ചിരിക്കണം), പാസ്പോർട്ട് സൈസ് ഫോട്ടോ, എസ് സി / എസ് ടി വിദ്യാർഥികൾ ജാതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ഭിന്നശേഷി വിദ്യാർഥികൾ 40 ശതമാനം ശാരീരിക പ്രയാസമുണ്ടെന്നുള്ള മെഡിക്കൽ ബോർഡിൻ്റെ അംഗീകൃത സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം നൽകണം. ഓൺലൈനായി അപേക്ഷ സമർപ്പിച്ചതിനു ശേഷം അപേക്ഷയുടെ പ്രിൻ്റ് എടുത്ത് ഒരു കോപ്പി സ്കൂളിൽ മുകളിൽ പറഞ്ഞ രേഖകൾ സഹിതം സമർപ്പിക്കണം. സ്കോളർഷിപ്പ് പരീക്ഷ 16-11-2024 ശനിയാഴ്ച രാവിലെ 10 മണിക്കും ഉച്ചയ്ക്ക് ശേഷം 1.30നുമായി നടക്കും. വിശദവിവരങ്ങൾക്ക് https ://nmmse.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.