കോഴിക്കോട് മധ്യവയസ്കന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചെന്ന് പരാതി; ഭർത്താവിനെതിരേ ഭാര്യയുടെ വെളിപ്പെടുത്തൽ 

കോഴിക്കോട് : തലക്കുളത്തൂരിൽ മധ്യവയസ്കന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചെന്ന് പരാതി. അതേസമയം ആരോപണവിധേയയായ ഭാര്യ ഭർത്താവിന്റെ വാദം തള്ളി രം​ഗത്തുവന്നു. ജനനേന്ദ്രിയം മുറിച്ചെന്ന ഭർത്താവിന്റെ പരാതിക്കെതിരെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് ഭാര്യ പരാതിയും നൽകി. വർഷങ്ങളായി തന്നെ ഉപദ്രവിക്കുന്ന ഭർത്താവ് സംഭവദിവസം തന്നെയും സഹോദരപുത്രനെയും കത്തി കൊണ്ട് അപായപ്പെടുത്താൻ ശ്രമിക്കുകയും തുടർന്ന് തന്നെ കേസിൽ കുടുക്കാൻ ജനനേന്ദ്രിയത്തിൽ സ്വയം മുറിവുണ്ടാക്കുകയായിരുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

കോഴിക്കോട് മധ്യവയസ്കന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചെന്ന് പരാതി; ഭർത്താവിനെതിരേ ഭാര്യയുടെ വെളിപ്പെടുത്തല്‍

കഴിഞ്ഞ ദിവസം വീട്ടിൽ നടന്ന അക്രമത്തിന്റെ മൊബൈൽ ദൃശ്യവും ഭാര്യയും ബന്ധുക്കളും പുറത്തുവിട്ടു. കഴിഞ്ഞ വ്യാഴാഴ്ചയാണ് തലക്കുളത്തൂർ കോളിയോട്ടും ഭാഗത്ത് താമസിക്കുന്ന അമ്പത്താറുകാരൻ ഭാര്യ തന്റെ ജനനേന്ദ്രിയം മുറിച്ചെന്ന് എലത്തൂർ പോലീസിനെ വിളിച്ചറിയിക്കുന്നത്. ഇവരുടെ വീട്ടിൽ ബഹളം നടക്കുന്നെന്ന് അയൽവാസികളും പോലീസിനെ അറിയിച്ചിരുന്നു. പോലീസെത്തിയപ്പോൾ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ മധ്യവയസ്കൻ തുടർന്ന് ആശുപത്രിയിൽ ചികിൽസ തേടി.

എന്നാൽ ഭർത്താവ് തനിക്കെതിരെ കള്ളപ്പരാതി നൽകുകയായിരുന്നെന്ന് ഭാര്യ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മകൾക്കും ബന്ധുക്കൾക്കുമൊപ്പമായിരുന്നു ഇവർ മാധ്യമങ്ങളെ കാണാനെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച വീട്ടിൽ ഭക്ഷണം ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോൾ ഭർത്താവ് കഴുത്തിൽ കത്തി വെച്ച് അറുക്കുമെന്ന് ഭീഷണിപ്പെടുത്തി. പരസ്ത്രീ ബന്ധങ്ങളും നിരന്തര ശാരീരിക ഉപദ്രവങ്ങളും ചോദ്യം ചെയ്തതും മറ്റുമാണ് ഭർത്താവിനെ പ്രകോപിപ്പിച്ചതെന്ന് ഇവർ പറഞ്ഞു. ഇതോടെ താൻ വീട്ടിൽ നിന്നും ഇറങ്ങിയോടി. ഇതിനിടെ സഹോദരന്റെ മകന്റെ കൈക്കും കത്തി കൊണ്ട് കുത്തി. പിന്നീട് ഭർത്താവ് വീട്ടിലെ മുറിയിൽ കയറി സ്വയം ജനനേന്ദ്രിയത്തിൽ മുറിവുണ്ടാക്കുകയും ചോരകാണിച്ച് കേസിൽ കുടുക്കുമെന്ന് തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
വർഷങ്ങളായി ഭർത്താവിന്റെ ഉപദ്രവം ഉണ്ടെന്നും പരപുരുഷൻമാരെ വീട്ടിലെത്തിച്ച് സഹകരിക്കാൻ പ്രേരിപ്പിച്ചെന്നും വീട്ടമ്മ നൽകിയ പരാതിയിൽ പറയുന്നുണ്ട്. വിവാഹപ്രായമായ മകളുടെ ഭാവി ഓർത്താണ് ഇതൊന്നും പുറത്തുപറയാതിരുന്നത്. കുടുംബ വഴക്കുമായി ബന്ധപ്പെട്ട് ഭാര്യ നൽകിയ പരാതിയിൽ കഴിഞ്ഞ ആഗസ്ത് മാസത്തിലും ഇയാൾക്തെതിരെ എലത്തൂർ പോലീസ് കേസെടുത്തിരുന്നു. അന്ന് ഫ്രൈ പാൻ ഉപയോ​ഗിച്ച് തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്ന് വീട്ടമ്മ വെളിപ്പെടുത്തി. അതേസമയം മധ്യവയസ്കൻ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്. പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *