അബുദാബി: യുഎഇയിലെ പൊതുമാപ്പിൽ വീണ്ടും ഇളവ് നല്കി അധികൃതര്‍. ഔട്ട്പാസ് ലഭിച്ചാൽ 14 ദിവസത്തിനകം രാജ്യം വിടണം എന്ന നിർദേശത്തിൽ ഇളവ്. പൊതുമാപ്പ് കാലാവധി തീരുന്നതിനു മുൻപായി രാജ്യം വിട്ടാൽ മതി. ഇതിനിടെ ജോലി ലഭിച്ചാൽ രേഖകൾ ശരിയാക്കി രാജ്യത്ത് തുടരുകയും ചെയ്യാം.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
സെപ്റ്റംബർ ഒന്നു മുതൽ രണ്ടുമാസ കാലത്തേക്കാണ് യുഎഇയിലെ അനധികൃത താമസക്കാർക്കുള്ള പൊതുമാപ്പ് കാലയളവ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ ഒന്നുമുതൽ ഒക്ടോബർ 31 വരെ രണ്ട് മാസത്തേക്കാണ് യുഎഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കാലയളവിൽ എല്ലാതരം വിസ നിയമലംഘകർക്കും ഇളവ് അനുവദിക്കും.