കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ എന്നീ സ്ഥലങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരന്തത്തിനിരയായ വ്യാപാരികൾക്കും തൊഴിലാളികൾക്കും സംഘടനാ ധനസഹായ വിതര ണം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ കൈനാട്ടിയി ലെ ജില്ലാ വ്യാപാര ഭവനിൽ വച്ച് നടത്തി.
ദുരന്തത്തിൽ മരണപ്പെട്ട വ്യാപാരികളുടെ അവകാശികൾക്കും വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ അവകാശികൾ ക്കും ഇപ്പോൾ ചികിത്സയിൽ കഴിയുന്നവർക്കും ആണ് സഹായ വിതരണം നടത്തിയത് മരണപ്പെട്ട വ്യാപാരികളുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ തോതിൽസഹായ ധനം നൽകി. മരണപ്പെട്ട തൊഴിലാളികളുടെ അവകാശികൾക്കും സഹായധനം കൈമാറി. പ്രകൃതി ദുരന്തത്തിൽ കുടുംബാംഗങ്ങളെയുംവാഹന അപകടത്തിൽ പ്രതിശ്രുതവര നെയും നഷ്ടപ്പെട്ട ശ്രുതിക്ക് മൂന്ന് ലക്ഷം രൂപ വസതിയിൽ കൊണ്ടുപോയി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര നൽകി.സ്ഥാപനങ്ങൾ നഷ്ടപ്പെട്ട വ്യാപാരികൾക്ക് പത്തു ലക്ഷം രൂപ തോതിലും ഭാഗികമായി സ്ഥാപനങ്ങൾക്ക് കേടുപാടുകൾ വരികയും ചരക്കുകൾ നഷ്ടമാവുകയും ചെയ്‌തവർക്ക് 7 ലക്ഷം രൂപ തോതിലും നഷ്ടത്തിന്റെ തോതനുസരിച്ച് വ്യാപാരികൾക്ക് അഞ്ച് ലക്ഷം രൂപ തോതിലും കച്ചവടത്തിന്റെ രൂപമനുസരിച്ച് വ്യാപാരികൾക്ക് ഒരു ലക്ഷം രൂപ മുതൽ 3 ലക്ഷം രൂപ വരെയും ഉള്ള ധനസഹായങ്ങളാണ് വിതരണം ചെയ്‌തത്.സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് കെ കുഞ്ഞാവു ഹാജി അധ്യക്ഷത വഹിച്ചു.









