മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിപ്പിച്ചുകൊന്ന കേസിന്റെ വിചാരണ ഡിസംബർ രണ്ട് മുതൽ

തി​രു​വ​ന​ന്ത​പു​രം: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കെ ​എം ​ബ​ഷീ​റി​നെ കാറിടിപ്പിച്ചുകൊന്ന കേ​സി​ൻറെ വി​ചാ​ര​ണ ഡി​സം​ബ​ർ ര​ണ്ടിന് തുടങ്ങും. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഡിസംബർ 18വ​രെയാണ് വിചാരണ നടക്കുക.

2019 ആഗ​സ്ത് മൂ​ന്നി​ന് പുലർച്ചെ ഒ​ന്നി​നാ​ണ് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നും സു​ഹൃ​ത്ത് വ​ഫ​യും സ​ഞ്ച​രി​ച്ച കാ​ർ ഇ​ടി​ച്ചു ബ​ഷീ​ർ കൊ​ല്ല​പ്പെ​ട്ട​ത്. ശ്രീറാം വെങ്കട്ടരാമനായിരുന്നു സംഭവസമയം കാറോടിച്ചിരുന്നതെന്നും ഈ സമയം ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു.

100 സാ​ക്ഷി​ക​ളാണ് കേ​സിലുള്ളത്. ഇതിൽ 95 സാ​ക്ഷി​ക​ളെ​യാ​ണ് വി​സ്ത​രി​ക്കു​ക. ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന വി​ചാ​ര​ണ​യു​ടെ ര​ണ്ടാം ഘ​ട്ടം ജ​നു​വ​രി​യി​ൽ പ​രി​ഗ​ണി​ക്കും. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്ക​മു​ള്ള​വ​രെയാണ് ര​ണ്ടാം ഘ​ട്ട​ത്തിൽ വി​സ്ത​രി​ക്കു​ക. ര​ണ്ടു മു​ത​ൽ ആ​റു വ​രെ​യു​ള്ള സാ​ക്ഷി​ക​ൾ സം​ഭ​വം നേ​രി​ൽ ക​ണ്ടു എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ 279, 201, 304, മോ​ട്ട​ർ വ​കു​പ്പ് നി​യ​മം 184 എ​ന്നി​വ അ​നു​സ​രി​ച്ചാ​ണ് വി​ചാ​ര​ണ പ​രി​ഗ​ണി​ക്കു​ക.

കെ എം ബഷീറിൻറെ മൊബൈൽ ഫോൺ ഇതുവരെയും വീണ്ടെടുക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് കുടുംബം പലപ്പോഴായി പരാതിപ്പെട്ടിരുന്നു. ശ്രീ റാം വെങ്കിട്ടരാമനെ പിടികൂടിയ സമയത്ത് വൈദ്യപരിശോധനയ്ക്കെത്തിക്കാതെ പോലീസ് വൈകിപ്പിച്ചുവെന്ന കാര്യവും അന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *