മുഖ്യമന്ത്രി ചതിച്ചു, പിണറായി എന്ന സൂര്യൻ കെട്ടുപോയി, പാർട്ടിയിൽ അടിമത്തം’; യുദ്ധപ്രഖ്യാപനവുമായി അൻവർ.

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുറന്നടിച്ച് പി വി അന്‍വര്‍ എംഎല്‍എ. പിണറായി വിജയനെ കണ്ടത് അച്ഛന്‍റെ സ്ഥാനത്താണ് എന്നിട്ടും അദ്ദേഹം എന്നെ ചതിച്ചെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. പിണറായി വിജയന്‍ എന്ന സൂര്യൻ കെട്ടുപോയി. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്കായി. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പ് വഹിക്കാനുള്ള അര്‍ഹത ഇല്ലെന്നും അന്‍വര്‍ ആഞ്ഞടിച്ചു. പാർട്ടിയിൽ അടിമത്തമാണെന്നും അന്‍വര്‍ കുറ്റപ്പെടുത്തുന്നു.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

അഞ്ച് മിനിട്ട് നേരമേ മുഖ്യമന്ത്രിയുമായി സംസാരിച്ചുള്ളൂ. ഉള്ള് തുറന്ന് എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു. എന്നാല്‍, നിസഹായാവസ്ഥയാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചത്. പി ശശി കാട്ടുകള്ളനാണ്. ആ കാട്ടുകള്ളനെ താഴെ ഇറക്കണമെന്ന് ഞാൻ നിശ്ചയിച്ചു. കത്തിജ്വലിച്ചു നിന്ന സൂര്യനായിരുന്നു പിണറായി വിജയന്‍. എന്നാല്‍, ആ സൂര്യൻ കെട്ടുപോയി. തെളിവ് നൽകിയിട്ടും വിജിലൻസ് അന്വേഷണത്തിന് 6 മാസം സമയം നൽകി. സ്പോട്ടിൽ സസ്പെൻഡ് ചെയ്യേണ്ട ആളാണ് അജിത്ത് കുമാർ. എന്നാൽ വിജിലൻസ് അന്വേഷണത്തിലുടെ ആറുമാസം കൂടി സമയം നൽകുകയാണ് ചെയ്തതെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.

 

എൽ ​ൽ​ഡി​എ​ഫു​മാ​യു​ള്ള എ​ല്ലാ ബ​ന്ധ​വും അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്ന് പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ. എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ​ക്കി​ല്ല. നാ​ട്ടു​കാ​ർ ത​ന്ന​താ​ണ് ഈ ​സ്ഥാ​നം. എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​യി​ൽ ഇ​നി പ​ങ്കെ​ടു​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച നി​ല​മ്പൂ​രി​ൽ പൊ​തു സ​മ്മേ​ള​നം വി​ളി​ച്ച് എ​ല്ലാ പ​റ​യും.

 

മു​ഖ്യ​മ​ന്ത്രി മ​രു​മ​ക​നെ മാ​ത്ര​മെ കാ​ണു​ന്നൂ​ള്ളൂ. കു​ടും​ബ​ത്തെ സം​ര​ക്ഷി​ക്കാ​ൻ അ​ദ്ദേ​ഹം ശ്ര​മി​ക്കു​ന്നു. സി​പി​എം കേ​ന്ദ്ര നേ​തൃ​ത്വ​ത്തോ​ട് പ​രാ​തി പ​റ​യു​മോ എ​ന്ന ചോ​ദ്യ​ത്തി​നു കേ​ര​ള​വും കേ​ന്ദ്ര​വു​മെ​ല്ലാം ഒ​ന്ന​ല്ലേ എ​ന്നും അ​ദ്ദേ​ഹം മ​റു​പ​ടി പ​റ​ഞ്ഞു. ബി​ജെ​പി​ക്ക് സീ​റ്റ് കൊ​ടു​ത്ത് കേ​ന്ദ്ര സ​ർ​ക്കാ​രു​മാ​യി അ​ഡ്ജ​സ്റ്റ്മെ​ന്‍റ് ന​ട​ത്തേ​ണ്ട​ത് ആ​രാ​ണോ അ​വ​രാ​ണ് പൂ​രം ക​ല​ക്കി​ച്ച​തെ​ന്ന് അ​ൻ​വ​ർ പ​റ​ഞ്ഞു.

 

ആ ​വ്യ​ക്തി​യാ​കും പൂ​രം ക​ല​ക്കാ​ൻ‌ എ​ഡി​ജി​പി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ആ ​വ്യ​ക്തി ആ​രാ​ണെ​ന്ന് ത​നി​ക്ക​റി​യി​ല്ല. ബി​ജെ​പി​യെ കു​റ്റം പ​റ​യാ​നാ​കി​ല്ല. ഫൈ​ൻ പ്ലേ​യാ​ണ് അ​വ​ർ ക​ളി​ച്ച​ത്. അ​തി​നു സൗ​ക​ര്യ​മു​ണ്ടാ​ക്കി കൊ​ടു​ത്ത​ത് ആ​രാ​ണെ​ന്ന് ക​ണ്ടു​പി​ടി​ക്ക​ണം. കോ​ടി​യേ​രി സ​ഖാ​വ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഇ​ന്ന് ഈ ​മൈ​ക്കു​മാ​യി എ​നി​ക്ക് ഇ​രി​ക്കേ​ണ്ടി വ​രി​ല്ലാ​യി​രു​ന്നു.

 

കേ​ര​ളം മു​ഴു​വ​ൻ അ​ദ്ദേ​ഹ​ത്തെ ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​ക്കും കു​ടും​ബ​ത്തി​നും അ​മേ​രി​ക്ക​യി​ൽ പോ​കാ​ൻ വേ​ണ്ടി കോ​ടി​യേ​രി​യു​ടെ സം​സ്കാ​രം നേ​ര​ത്തെ ന​ട​ത്തി​യെ​ന്ന് വി​ഷ​മ​ത്തോ​ടെ ഒ​രു സ​ഖാ​വ് പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി എ​ന്നെ വ​ഞ്ചി​ച്ചു. കൊ​ടും​ച​തി​യാ​ണ് ന​ട​ത്തി​യ​ത്. എ​ന്നെ ക​ള്ള​നാ​ക്കി പേ​ടി​പ്പി​ക്കാ​ൻ നോ​ക്കി. തൃ​ശൂ​രി​ലെ പ്ര​സം​ഗം നി​ങ്ങ​ൾ കേ​ട്ടി​ല്ലേ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

ഗോ​വി​ന്ദ​ൻ മാ​ഷ്ക്ക് പോ​ലും നി​വൃ​ത്തി കേ​ടാ​ണ്. സി​പി​എം പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് വേ​ട്ട​യാ​ടു​ക​യാ​ണ്. രാ​ഷ്ട്രീ​യ നേ​തൃ​ത്വം എ​ല്ലാം കേ​ര​ള​ത്തി​ൽ ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്ന് അ​ൻ​വ​ര്‍ പ​റ​ഞ്ഞു. അ​താ​ണ് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് കേ​ര​ളം നേ​രി​ടു​ന്ന ഭീ​ഷ​ണി. എ​ട്ടു​കൊ​ല്ല​ത്തെ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​ന്‍റെ സം​ഭാ​വ​ന പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൂ​ച്ചു​വി​ല​ങ്ങി​ട്ടു.

മു​ഖ്യ​മ​ന്ത്രി പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കൂ​ച്ചു​വി​ല​ങ്ങി​ട്ടു. ഉ​ദ്യോ​ഗ​സ്ഥ മേ​ധാ​വി​ത്വ​മാ​ണ് സ​ര്‍​ക്കാ​ര്‍ സം​ഭാ​വ​ന​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *