സമരത്തിന്‌ കുട്ടികളെ ഉപയോഗിക്കരുത്‌..! ഹൈക്കോടതി

കൊച്ചി: പത്ത് വയസ്സ്‌ തികയാത്ത കുട്ടികളുമായി സമരത്തിന് എത്തുന്ന രക്ഷിതാക്കൾക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

ന്യായമായ ആവശ്യത്തിന് വേണ്ടിയാണെങ്കിലും കാര്യങ്ങൾ തിരിച്ചറിയാൻ ആകാത്ത പ്രായത്തിലുള്ള കുട്ടികളുമായി സമരമോ സത്യഗ്രഹമോ ധർണയോ വേണ്ടെന്ന്‌ ജസ്‌റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.

മൂന്ന് വയസ്സുള്ള കുട്ടിയുമായി സെക്രട്ടറിയറ്റിന് മുന്നിൽ 59 ദിവസം പൊരി വെയിലത്ത് സമരം നടത്തിയ തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾക്ക് എതിരായ കേസ് റദ്ദാക്കിയുള്ള ഉത്തരവിലാണ് കോടതി നിർദേശം.

എന്തിന് വേണ്ടിയാണ് സമരമെന്ന് പത്ത് വയസ്സിൽ താഴെയുള്ള കുട്ടിക്ക് അറിയാനാകില്ല. ഇത്തരം സാഹചര്യങ്ങളിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തുകയെന്നത് രക്ഷിതാക്കളുടെ ചുമതലയാണ്. കുട്ടികൾ സമൂഹത്തിന്റെ സ്വത്ത് ആണെന്ന ബോധം രക്ഷിതാക്കൾക്ക് ഉണ്ടാകണം -കോടതി പറഞ്ഞു.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *