കൊണ്ടോട്ടിയില്‍ 30 കുപ്പി വിദേശമദ്യവുമായി ഒരാൾ എക്സൈസിന്റെ പിടിയിൽ

കൊണ്ടോട്ടി : അനധികൃതമായി വിൽപനക്കായി സൂക്ഷിച്ച 30 കുപ്പി വിദേശമദ്യവുമായി പൂക്കോട്ടൂർ, അറവങ്കര, മുതിരപ്പറമ്പ് നാരങ്ങാളി വീട്ടിൽ സതീഷ് കുമാർ (49) കൊണ്ടോട്ടി എക്സൈസിന്റെ പിടിയിലായി. മദ്യം കടത്തിയ ആക്റ്റിവ സ്കൂട്ടറും വിൽപന നടത്തി ലഭിച്ച 1200 രൂപയും പിടിച്ചെടുത്തു.

ഇതര സംസ്ഥാന തൊഴിലാളികൾക്കടക്കം സ്കൂട്ടറിൽ കറങ്ങി നടന്നാണ് മദ്യവിൽപന നടത്തുന്നത്. നേരത്തെയും ഇയാളുടെ പേരിൽ അബ്കാരി കേസുണ്ട്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്‌തു.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *