തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി ആദ്യവാരം തിരുവനന്തപുരത്ത് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ ഡിസംബര്‍ മൂന്നു മുതല്‍ ഏഴു വരെ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. നാഷണല്‍ അച്ചീവ്‌മെന്റ് എക്‌സാം ഡിസംബര്‍ നാലിന് നടക്കുന്ന സാഹചര്യത്തിലാണ് തീയതി മാറ്റിയത്. ഇതനുസരിച്ച് സ്‌കൂള്‍,ഉപജില്ല,ജില്ലാതല മത്സരങ്ങളും മാറ്റും. സ്‌കൂള്‍തല മത്സരങ്ങള്‍ ഒക്ടോബര്‍ 15-നകവും ഉപജില്ലാതല മത്സരങ്ങള്‍ നവംബര്‍ 10-നകവും ജില്ലാതല മത്സരങ്ങള്‍ ഡിസംബര്‍മൂന്നിനകവും പൂര്‍ത്തിയാക്കും.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
സ്‌കൂള്‍ ക്യാമ്പസുകള്‍ മാലിന്യ മുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇതിനായി പ്രോട്ടോകോള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നവംബര്‍ ഒന്നോടെ50ശതമാനം സ്‌കൂളുകളെയും ഡിസംബര്‍31-ഓടെ നൂറു ശതമാനം സ്‌കൂളുകളെയും ഹരിതവിദ്യാലയങ്ങളായി പ്രഖ്യാപിക്കും. മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം നവംബര്‍ ഒന്നിന് കുട്ടികളിലൂടെ വീടുകളിലെത്തിക്കും. ലഹരിമുക്ത ക്യാമ്പസാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.നൂറ്ദിന കര്‍മപരിപാടിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പില്‍33-ഉം തൊഴില്‍ വകുപ്പില്‍ എട്ടും പ്രധാന പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.