മുൻഗണന വിഭാഗത്തിൽ പെട്ട റേഷൻ ഗുണഭോക്താക്കൾക്കുള്ള e-KYC മസ്റ്ററിംഗ് നടക്കുന്നതിനാൽ എല്ലാ റേഷൻ കടകളും നാളെ ഞായറാഴ്ച (06-10-2024) തുറന്നു പ്രവർത്തിക്കുന്നതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസർ പി.അബ്ദു റഹിമാൻ അറിയിച്ചു. എന്നാൽ അന്നേ ദിവസം റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ല.
മുൻഗണന വിഭാഗത്തിൽപ്പെട്ട AAY (മഞ്ഞ), PHH (പിങ്ക്) റേഷൻ കാർഡുകളിലെ അംഗങ്ങളാണ് റേഷൻ കടകളിൽ നേരിട്ടെത്തി മസ്റ്ററിംഗ് ചെയ്യേണ്ടത്. ഒക്ടോബർ 3 മുതൽ 8 വരെയാണ് പെരിന്തൽമണ്ണ താലൂക്കിൽ e-KYC മസ്റ്ററിംഗ് നടക്കുന്നത്. 5 വയസ്സിനു മുകളിലുള്ള എല്ലാ അംഗങ്ങളും നിർബന്ധമായും മസ്റ്ററിംഗ് ചെയ്തിരിക്കേണ്ടതാണ്.
കിടപ്പു രോഗികൾ, റേഷൻ കടയിൽ നേരിട്ട് പോകാൻ സാധിക്കാത്ത തരത്തിൽ ശാരീരിക പ്രശ്നങ്ങൾ ഉള്ളവർ എന്നിവരുടെ മസ്റ്ററിംഗ് അവരുടെ വീടുകളിൽ പോയി ചെയ്യുന്നതാണ്. റേഷൻ കാർഡിൽ വിദേശത്ത് ജോലി ചെയ്യുന്നവർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ NRK സ്റ്റാറ്റസിലേക്ക് മാറ്റുന്നതിനും മരണപെട്ടവർ ഉണ്ടെങ്കിൽ അവരുടെ പേരുകൾ അടിയന്തിരമായി നീക്കം ചെയ്യുന്നതിനും ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണമെന്നും താലൂക്ക് സപ്ലൈ ഓഫീസർ.









