ഹജ്ജ് 2025: തിരഞ്ഞെടുക്കപ്പെട്ടവർ ഒക്ടോബർ 23നകം രേഖകൾ സമർപ്പിക്കണം

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം 2025 വർഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ അഡ്വാൻസ് തുകയും, പ്രോസസിംഗ് ചാർജ്ജും ഉൾപ്പെടെ ആദ്യഗഡു തുകയായി ഒരാൾക്ക് 1,30,300 രൂപ വീതം ഓൺലൈനായോ അല്ലെങ്കിൽ ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിൽ നിന്നും ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന പേ-ഇൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ പണമടച്ച് അതിന്റെ സ്ലിപ്പും അനുബന്ധ രേഖകളും 2024 ഒക്ടോബർ 23നകം സംസ്ഥാന ഹജ്ജ കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതാണ്. ഹജ്ജിന് ആകെ അടയ്ക്കേണ്ട സംഖ്യ, വിമാന ചാർജ്, സൗദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കിയ ശേഷം കേന്ദ്ര ഹജ്ജ് കമ്മിറ്റി പിന്നീട് അറിയിക്കുതാണ്.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

തെരഞ്ഞെടുക്കപ്പെട്ടവർ അഡ്വാൻസ് തുകയായ 1,30,300 രൂപ അടയ്ച്ച പേ-ഇൻ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സ്‌ക്രീനിംഗ് & ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, ഹജ്ജ് അപേക്ഷാ ഫോം (അപേക്ഷകനും, നോമിനിയും ഒപ്പിടണം), പാസ്‌പോർട്ട് ഡിക്ലറേഷൻ ഫോം, സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോർട്ടിന്റെ ആദ്യ പേജിന്റെയും, അവസാന പേജിന്റെയും കോപ്പി, അഡ്രസ്സ് പ്രൂഫ് (പാസ്‌പോർട്ടിലെ അഡ്രസ്സിന് വ്യത്യാസമുണ്ടെങ്കിൽ മാത്രം), കവർ ലീഡറിന്റെ ക്യാൻസൽ ചെയ്ത പാസ് ബുക്ക്/ചെക്ക് ലീഫ് കോപ്പി എന്നിവ 2024 ഒക്ടോബർ 23-നകം സംസ്ഥാന ഹജ്ജ് കമ്മിറ്റി ആസ്ഥാനമായ കരിപ്പൂരിലോ, കോഴിക്കോട് പുതിയറ റീജിയണൽ ഓഫീസിലോ സമർപ്പിക്കേണ്ടതാണ്.

നിശ്ചിത സമയത്തിനകം പണവും അനുബന്ധ രേഖകളും സമർപ്പിക്കാത്തവരുടെ തെരഞ്ഞെടുപ്പ് റദ്ദാകുന്നതും അത്തരം സീറ്റുകളിലേക്ക് വെയ്റ്റിംഗ് ലിസ്റ്റിലുള്ളവരെ മുൻഗണനാക്രമത്തിൽ പരിഗണിക്കുന്നതുമാണ്. ഒറിജിനൽ പാസ്‌പോർട്ട് ഇപ്പോൾ സമർപ്പിക്കേണ്ടതില്ല. പാസ്‌പോർട്ട് സമർപ്പിക്കുന്നത് സംബന്ധിച്ച് പി്ന്നീട് അറിയിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ്സുമായോ, സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ജില്ലാ ട്രൈനിംഗ് ഓർഗനൈസർമാരുമായോ, മണ്ഡലം ട്രൈനിംഗ് ഓർഗനൈസർമാരുമായോ https://hajcommittee.gov.in എന്ന വെബ്സൈറ്റോ സന്ദർശിക്കുക. തിരഞ്ഞെടുത്ത കവർ നമ്പറുകൾ അറിയുന്നതിനായി https://hajcommittee.gov.in/rds/provisional-selection-list.php ഉം, വെയിറ്റിംഗ് ലിസ്റ്റുകളിലുള്ളവരുടെ കവർ നമ്പറുകൾക്ക് https://hajcommittee.gov.in/rds/waiting-list.php എന്ന പേജും സന്ദർശിക്കുക.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *