സ്കൂളിൽ നിന്ന് വിനോദയാത്ര പോകുന്നതിന് വീട്ടുകാർ വിസമ്മതിച്ചു ; മനോവിഷമത്തിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു

തിരുന്നാവായ : കാരത്തൂർ സ്വദേശി പരുത്തികുന്ന് റഫീഖിൻ്റെ മകൾ ഫഹ്മിദ ഫഹ്മിയാണ് മരിച്ചത്. പതിനാറ് വയസായിരുന്നു. തിരൂർ ബി.പി അങ്ങാടി ഗേൾസ് ഹയർ സെക്കഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. സഹപാഠികൾക്കൊപ്പം സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്നതിന് താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇതിന് മാതാപിതാക്കൾ വിസമ്മതം അറിയിച്ചിരുന്നതായാണ് വിവരം.

ശനിയാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഫഹ്മിദ ഫഹ്മിയെ രാവിലെ കിടപ്പു മുറിയിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ടൂറിന് പോകാൻ പറ്റാത്തതിൻ്റെ മനോവിഷമത്തിൽ പെൺകുട്ടി ആത്മഹത്യ ചെയ്തതാകാമെന്നാണ് കരുതുന്നത്. സംഭവമറിഞ്ഞു വിദേശത്ത് നിന്നും പിതാവ് റഫീഖ് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.മഞ്ചേരി മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *