തൂണേരി ഷിബിൻ വധക്കേസ്: മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ ആറ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

കൊച്ചി: തൂണേരി ഷിബിൻ വധക്കേസില്‍ മുസ്‌ലിം ലീഗ് പ്രവർത്തകരായ ആറ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

ഡിവൈഎഫ്‌ഐ പ്രവർത്തകനായ 19 വയസുകാരൻ ഷിബിനെ വടകരയിലെ തൂണേരിയില്‍ വച്ച്‌ കൊലപ്പെടുത്തിയ കേസിലാണ് വിധി. ഒന്ന് മുതല്‍ നാല് വരെ പ്രതികള്‍ക്കും 15, 16 പ്രതികള്‍ക്കുമാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. അഞ്ച് ലക്ഷം രൂപ ഷിബിൻ്റെ മാതാപിതാക്കള്‍ക്ക് പ്രതികള്‍ നല്‍കാനും കോടതി വിധിച്ചു.

കേസിലെ ഒന്നാം പ്രതി തെയ്യമ്ബാടി ഇസ്മയില്‍, രണ്ടാം പ്രതി തെയ്യമ്ബാടി മുനീർ, നാലാം പ്രതി വാറങ്കി താഴെ കുനിയില്‍ സിദ്ദിഖ്, അഞ്ചാം പ്രതി മണിയൻ്റവിട മുഹമ്മദ് അനീസ്, ആറാം പ്രതി കളമുള്ളതില്‍ കുനി ശുഹൈബ്, പതിനഞ്ചാം പ്രതി കൊഞ്ചന്റവിട ജാസിം, പതിനാറാം പ്രതി കടയങ്കോട്ടുമ്മല്‍ സമദ് എന്നിവരെയാണ് ശിക്ഷിച്ചത്. 2015 ലാണ് ഷിബിൻ കൊല്ലപ്പെട്ടത്. ഷിബിൻ വധക്കേസിലെ മൂന്നാം പ്രതി അസ്‌ലം 2016 ല്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസില്‍ സിപിഎം പ്രവർത്തകരാണ് പ്രതികള്‍.

ഇന്നലെ വൈകിട്ട് വിദേശത്ത് നിന്നും നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിയ പ്രതികളെ നാദാപുരം പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അതീവ സുരക്ഷയില്‍ കോഴിക്കോട്ട് എത്തിച്ച പ്രതികളെ ബീച്ച്‌ ആശുപത്രിയിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം രാത്രി പന്ത്രണ്ടരയോടെ വിചാരണ കോടതിയായ കോഴിക്കോട് അഡിഷണല്‍ സെഷൻസ് കോടതി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ഒന്നാം പ്രതി തെയ്യമ്ബാടി ഇസ്മയില്‍ കീഴടങ്ങിയിട്ടില്ല.

വിചാരണ കോടതി വെറുതെവിട്ട 8 പ്രതികള്‍ കുറ്റക്കാർ ആണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു.. ഇവരെ അറസ്റ്റ് ചെയ്തു ഹാജരാക്കാനായിരുന്നു പൊലീസിന് ലഭിച്ച നിർദ്ദേശം. 2015 ജനുവരി 22നാണു ഡിവൈഎഫ്‌ഐ പ്രവർത്തകനായ ഷിബിനെ പ്രതികള്‍ കൊലപ്പെടുത്തിയത്. വിചാരണക്കോടതി പ്രതികളെ സംശയത്തിൻ്റെ ആനുകൂല്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഇതിനെതിരെ ഷിബിന്റെ പിതാവും പ്രോസിക്യൂഷനും നല്‍കിയ അപ്പീലിനെ തുടർന്ന് വാദം കേട്ട ഹൈക്കോടതി 17 പ്രതികളില്‍ എട്ട് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു.

ഹൈക്കോടതി വിധി ആശ്വാസവും സന്തോഷവും നല്‍കുന്നതാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു. സുപ്രധാന വിധി ആണ് വന്നത്. തെളിവുകള്‍ ഗൗരവത്തില്‍ വിചാരണ കോടതി പരിഗണണിച്ചില്ലെന്ന വിമർശനം നേരത്തെ ഉയർന്നിരുന്നു. ഹൈക്കോടതി ഗൗരവത്തോടെ തെളിവുകള്‍ പരിശോധിച്ചതിനാലാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *