കുറ്റൂർക്കാർ ദുബൈ – ഓണോത്സവ് 2024 സംഘടിപ്പിച്ചു

യുഎഇയിലെ തെക്കൻ കുറ്റൂർ പ്രവാസികൾ കുറ്റൂർക്കാർ@ദുബൈ – ഓണോത്സവ് 2024 ആവേശകരമായി സംഘടിപ്പിച്ചു. UAE ലുള്ള കുറ്റൂരിലെ വിവിധ എമിരേറ്റുകളിൽ നിന്നും കുറ്റൂർകാരായ നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു.

കുറ്റൂരിലെ കുടുംബങ്ങളെയും കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് ഓണാഘോഷത്തിന്റെ ഭാഗമായി മ്യൂസിക് ചെയർ ലെമൺ സ്പൂൺ തുടങ്ങിയ മത്സര പരിപാടികളും സംഘടിപ്പിച്ചു. ആണുങ്ങളുടെ ലെമൺ സ്പൂൺ ഇനത്തിൽ ഒന്നാം സ്ഥാനം നേടിയ ഇല്യാസ് തയ്യിലിനു CP ഇല്യാസും . മ്യൂസിക്ചെയർ ഇനത്തിൽ വിജയിയായ സലാം TP ക്ക് OK അക്ബറും കുട്ടികളുടെ മ്യൂസിക് ചെയർ വിജയിയായ അമീൻ ബിൻ അഫ്സലിന് മൂസ തയ്യിലും, കുട്ടികളുടെ ലെമൺ സ്പൂൺ മത്സരത്തിൽ വിജയിച്ച ഷയാൻ അക്ബറിനു ദിനേശ് ബാബുവും ലിയാനക്ക് ഹസ്സൻ മാനുവും സ്ത്രീകളുടെ ലെമൺ സ്പൂൺ മത്സരത്തിൽ വിജയിച്ച ഷാന നസറീന് തയ്യിൽ അലിക്കുട്ടിയും ട്രോഫികൾ സമ്മാനിച്ചു.

കുറ്റൂരിലെ വിവിധ ക്ലബ്ബുകൾ തമ്മിൽ നടത്തിയ വാശിഏറിയ വടം വലി മത്സരത്തിൽ ക്യാപ്റ്റൻ ഫാസിൽ KV നയിച്ച യുവധാര കുറ്റൂർ മത്സരത്തിൽ വിജയികൾ ആയപ്പോൾ, ക്യാപ്റ്റൻ അക്ബർ നയിച്ച ന്യൂ സ്റ്റാർ കുറ്റൂർ റണ്ണേഴ്സ് ആയി.

ദുബൈ റാഷിദിയ പാർക്കിൽ അരങ്ങേറിയ പരിപാടിയിൽ ഹേ ബനാന ഫെയിം അഫ്സൽ അക്കു മുഖ്യ അതിഥിയായി പങ്കെടുത്തു. അൻവർ വെള്ളരിയിൽ അദ്യക്ഷനായി. ഹസ്സൈനാർ ചുങ്കത്ത് പരിപാടിയുടെ ഔപചാരികമായ ഉത്ഘാടനം നിർവഹിച്ചു. സുലൈമാൻ MP, സഹൽ MV, നാസർ തയ്യിൽ, സമീർ അലി T, ദിലീപ് കുമാർ, ദേവദാസ്, സബീർ MK, ഹുവൈസ് CH തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. സുബൈർ ബാബു സ്വാഗതവും സലാം CK നന്ദിയും പറഞ്ഞു.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *