അബ്ദുൾ നാസർ മദനിയെ വെന്റിലേറ്ററിൽ നിന്ന് മുറിയിലേക്ക് മാറ്റി; ആരോഗ്യനിലയിൽ പുരോഗതി

കൊച്ചി : പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ആരോഗ്യനിലയിൽ പുരോഗതി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിൽ കഴിയുന്ന മദനിയെ വെന്റിലേറ്ററിൽ നിന്ന് മുറിയിലേക്ക് മാറ്റി. ഡയാലിസിസ് ചികിത്സ തുടരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരൾ രോഗത്തിനൊപ്പം ന്യൂറോ സംബന്ധമായ പ്രശ്നങ്ങൾ അലട്ടിയതാണ് മദനിയുടെ ആരോഗ്യ നില മോശമാക്കിയത്.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *