വയനാട്ടില്‍ മൈക്കിലൂടെ ബാങ്ക് വിളിക്കുന്നതിന് വിലക്ക്; ആരാധനാലയങ്ങള്‍ക്ക് പോലീസിന്റെ നോട്ടീസ്

വയനാട്ടിലെ വിവിധ പള്ളികളിൽ മൈക്കിലൂടെ ബാങ്ക് വിളിക്കുന്നതിന് വിലക്കേർപ്പെടുത്തി വയനാട് കോറോം മുതൽ വെള്ളമുണ്ട വരെയുള്ള വിവിധ പള്ളികളിൽ നോട്ടീസ് ലഭിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

മീത്തൽ തരുവണയിലെ മസ്‌ജിദിലും വെള്ളമുണ്ട സലഫി മസ്‌ജിദിലും വെള്ളമുണ്ട പോലീസ് സ്റ്റേഷൻ എസ്എച്ച്‌ഒയുടെ പേരിലാണ് നോട്ടീസ് ലഭിച്ചിട്ടുള്ളത്. ഹൈക്കോടതി ഉത്തരവ് പ്രകാരം നിരോധിച്ച കോളാമ്പി മൈക്കുകൾ ആണ് പള്ളിയിൽ ഉപയോഗിക്കുന്നതെന്നും പ്രസ്ത മൈക്കുകൾ നോട്ടീസ് കൈപ്പറ്റി എത്രയും പെട്ടെന്ന് എടുത്തു മാറ്റേണ്ടതാണെന്നും നോട്ടീസിൽ പറയുന്നു. അല്ലാത്ത പക്ഷം ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമുള്ള നിയമനടപടി സ്വീകരിക്കുന്നതാണെന്ന
പള്ളികൾക്കു പുറമേ മറ്റ് ആരാധനാലയങ്ങൾക്കും ഇത്തരത്തിൽ നോട്ടീസ് ലഭിച്ചതായാണ് അറിയുന്നത്. എന്നാൽ, കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആരാധനാലയങ്ങൾക്ക് നോട്ടീസ് അയക്കാൻ സർക്കാർ പൊലീസിന് നിർദേശം നൽകിയിട്ടില്ലെന്നും പൊലീസ് അമിതാവേശം ആരോപണം. കാണിക്കുകയാണെന്നുമാണ് ആരോപണം

സംഘപരിവാര പ്രചാരണം സംഘപരിവാര സംഘടനകൾ കാലങ്ങളായി പള്ളികളിലെ ബാങ്ക് വിളിക്കെതിരേ പ്രചാരണം നടത്തുന്നുണ്ട്. മൈക്കിലൂടെയുള്ള ബാങ്ക് വിളി നിരോധിക്കണമെന്നാവശ്യപ്പെട്ട് പല കോടതികളിലും പൊതുതാൽപര്യ ഹരജികൾ ഫയൽ ചെയ്യുകയും ചെയ്‌തിരുന്നു.

2023 നവംബറിൽ ബജ്റംഗ് ദൾ നേതാവ് നൽകിയ ഇത്തരത്തിലുള്ള ഹരജി ഗുജറാത്ത് ഹൈക്കോടതി തള്ളിക്കളഞ്ഞു. ഇത്തരത്തിലുള്ള പൊതുതാൽപര്യ ഹരജികൾ പ്രോൽസാഹിപ്പിക്കരുതെന്നായിരുന്നു കോടതി ഉത്തരവ്.

പള്ളികളിലെ ബാങ്ക് വിളി കാലങ്ങളായി നടക്കുന്നതാണ്. നാലോ അഞ്ചോ മിനിറ്റ് നേരത്തെ ബാങ്ക് വിളി എങ്ങിനെയാണ് ശബ്ദ മലിനീകരണവും ആരോഗ്യത്തിന് പ്രശ്‌നവും സൃഷ്ടിക്കുന്നതെന്നും കോടതി ചോദിച്ചു. രാവിലെ 3 മണി മുതൽ ചെണ്ടയുടെയും സംഗീതത്തിന്റെയും അകമ്പടിയോടെക്ഷേത്രങ്ങളിൽ നടക്കുന്ന ആരതി ശബ്ദ‌ശല്യം സൃഷ്ടിക്കുന്നില്ലേ എന്ന മറുചോദ്യവും കോടതി ഉന്നയിച്ചു.

നേരത്തേ സംസ്ഥാന ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഇത് സംബന്ധമായ ഉത്തരവിലും പള്ളികളിൽ ബാങ്ക് വിളിക്ക് ഇളവ് അനുവദിച്ചിരുന്നു. ക്ഷേത്രങ്ങളിലും ചർച്ചുകളിലും പള്ളികളും ബോക്സ് ടൈപ്പ് സ്‌പീക്കറുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്നും എന്നാൽ, ഏതാനും മിനിറ്റുകൾ മാത്രമുള്ള ബാങ്ക് വിളിക്ക് ഇതിൽ ഇളവുണ്ടെന്നും 1993ൽ ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി ഒപ്പുവച്ച് ജില്ലാ കലക്ടർമാർ, ജില്ലാ മജിസ്ട്രേറ്റുമാർ, പോലീസ് മേധാവികൾ തുടങ്ങിയവർക്ക് അയച്ച സർക്കുലറിൽ പറയുന്നു.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *