മുക്കം ഉമർ ഫൈസിക്കെതിരെ പോലീസിൽ പരാതി.

മലപ്പുറം:നൂറോളം മഹല്ലുകളുടെ ഖാളിയും ഖാളി ഫൌണ്ടേഷൻ ചെയർമാനും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടുമായ പാണക്കാട് സയ്യിദ്‌ സാദിഖലി ശിഹാബ് തങ്ങളെ വിമർശിച്ച സമസ്ത സെക്രട്ടറി ഉമ്മർ ഫൈസി മുക്കത്തിനെതിരേ പൊലീസിൽ പരാതി. മുസ്ലിം ലീഗ് പുൽപ്പറ്റ പഞ്ചായത്ത് ജനറൽ സെക്രട്ടറി വി.പി. റിയാസാണ് മലപ്പുറം എസ്.പി.ക്ക് പരാതി നൽകിയത്. മുസ്ലിം വിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തുന്നതാണ് പ്രസംഗമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. പള്ളികളുടെ ഖാളി സ്ഥാനം വഹിക്കേണ്ടത് രാഷ്ട്രീയനേതാക്കളല്ല, മതപണ്ഡിതരാണെന്നായിരുന്നു മുക്കം ഉമർ ഫൈസിയുടെ പ്രസ്താവന.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

ഫൈസിക്കെതിരെ എസ്. വൈ. എസ്. സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂരുൾപ്പെടെയുള്ള സമസ്തയിലെ പ്രമുഖരും അനുഭാവികളും മുസ്ലിം ലീഗ് നേതാക്കളും രംഗത്തെത്തിയിരുന്നു. ഇതിനിടെ
പ്രസംഗത്തിലെ വിവാദ പരാമർശങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാർ, ട്രഷറർ പി.പി. ഉമ്മർ മുസ്‌ലിയാർ കൊയ്യോട് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

റിപ്പോർട്ട്:- അഷ്റഫ് കളത്തിങ്ങൽ പാറ

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *