മൂന്നിയൂർ : നാല് ദിവസം നീണ്ട് നിൽക്കുന്ന പരപ്പനങ്ങാടി ഉപജില്ലാ സ്കൂൾ കലാ മാമാങ്കത്തിന് അരങ്ങുണർന്നു.വെളിമുക്ക് വി.ജെ. പള്ളി എ.എം.യു.പി.സ്കൂളിലെ എട്ട് വേദികളിലായാണ് സ്കൂൾ കലോത്സവം നടക്കുന്നത്. 250 ലേറെ ഇനങ്ങളില്‍ 5000 ല്‍ പരം മത്സരാര്‍ത്ഥികള്‍ കലോത്സവത്തില്‍ മാറ്റുരക്കും .
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
സിനിമ നടി അഞ്ചു അരവിന്ദ് കലോൽസവം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പരപ്പനങ്ങാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സക്കീന മലയിൽ അധ്യക്ഷത വഹിച്ചു. പട്ടുറുമാല്‍ മൈലാഞ്ചി ഫെയിം ഫാരിഷ ഹുസൈന്‍ മുഖ്യാതിഥിയായി. ജനറല്‍ കണ്‍വീനര്‍ എം.കെ ഫൈസല്‍, മാനേജര്‍മാരായ പി.കെ മുഹമ്മദ് ഹാജി, എം.നാരായണന്‍ ഉണ്ണി, ആര്‍.വി നാരായണന്‍ കുട്ടി, പി.ടി.എ പ്രസിഡന്റ് താഹിര്‍ കൂഫ, എച്ച്.എം ഫോറം കണ്‍വീനര്‍ കെ.പി വിജയകുമാര്‍, അഡ്വ സി.പി മുസ്തഫ, യു.ശംസുദ്ധീന്‍, ഹാഷിഖ് ചോനാരി, എം.പി ഖൈറുന്നീസ, ജാവേദ് ആലുങ്ങല്‍, പി.വി ഹുസൈന്‍, എ.വി അക്ബര്‍ അലി, കെ.കെ സുദീര്‍ എന്നിവര്‍ സംസാരിച്ചു. ആദ്യ ദിവസം ചിത്രരചനാ മൽസരങ്ങളും കവിതാ പാരായണ മൽസരങ്ങളും അറബിക്, സംസ്ക്രത കലോൽസവങ്ങളുമാണ് വിവിധ വേദികളിൽ അരങ്ങേറിയത്.
റിപ്പോർട്ട്:- അഷ്റഫ് കളത്തിങ്ങൽ പാറ