വയനാടിനായി ചെണ്ടുമല്ലി കൃഷി നടത്തി കേരള കർഷകസംഘം. പാലക്കാട് കൊല്ലങ്കോട് കർഷക സംഘം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിലാണ് എലവഞ്ചേരി കരിങ്കുളത്തെ പാടവരമ്പിൽ ചെണ്ടുമല്ലി വിളവിറക്കിയത്. ചെണ്ടുമല്ലിയുടെ വിളവെടുപ്പ് കർഷക സംഘം പാലക്കാട് ജില്ലാ ഭാരവാഹികൾ നിർവഹിച്ചു. പൊൻകതിർ വിളയുന്ന പാടത്ത് അതിജീവനത്തിൻ്റെ പൂകൃഷി നടത്തി കേരള കർഷക സംഘം.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
വയനാട്ടിലെ ദുരിത ബാധിതരുടെ അതിജീവനത്തിനായി കൊല്ലങ്കോട് കർഷക സംഘം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിലാണ് എലവഞ്ചേരി കരിങ്കുളത്തെ പാടവരമ്പിൽ ചെണ്ടുമല്ലി കൃഷി നടത്തിയത്. കർഷക സംഘം പാലക്കാട് ജില്ലാ സെക്രട്ടറി എം ആർ മുരളിയും പ്രസിഡൻ്റ് കെ ഡി പ്രസേനൻ എംഎൽഎയും ചേർന്ന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. നെൽപ്പാടത്ത് കീടങ്ങളുടെ ശല്യം ഒഴിവാക്കാനും ചെണ്ടുമല്ലി കൃഷിയിലൂടെ സാധിക്കുമെന്ന് കെ ഡി പ്രസേനൻ എംഎൽഎ പറഞ്ഞു. ചെണ്ടുമല്ലി വിറ്റ് കിട്ടുന്ന മുഴുവൻ തുകയും വയനാട്ടിലെ ദുരിത ബാധിതർക്ക് നൽകും.