വിവാഹസംഘം സഞ്ചരിച്ച ബസ് സിന്ധു നദിയിലേക്ക് മറിഞ്ഞു: 27 ൽ 26 പേരും മരണത്തിന് കീഴടങ്ങി

ഇസ്ലാമബാദ്: പാകിസ്‌താനിലെ ഗിൽജിത് – ബാൾട്ടിസ്താൻ പ്രദേശത്ത് ദിയാമെർ ജില്ലയിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് സിന്ധു നദിയിലേക്ക് മറിഞ്ഞ് 26 പേർക്ക് ദാരുണാന്ത്യം. ഗിൽജിത് -ബാൾട്ടിസ്താനിലെ അസ്തോറിൽനിന്ന് പഞ്ചാബിലെ ചക്വാലിലേക്കുള്ള യാത്രക്കിടെയാണ് ദാരുണ അപകടം നടന്നത്. അമിതവേഗത്തിലായിരുന്ന ബസ് നിയന്ത്രണംവിട്ട് നദിയിലേക്ക് മറിയുകയായിരുന്നു വെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിൽപ്പെട്ട ബസിൽ ആകെ ഉണ്ടായിരുന്നത് 27 യാത്രക്കാരാണ്. ഒരാൾ അദ്ഭുതകരമായി രക്ഷപെട്ടു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വധു ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. നദിയിൽ […]

താനൂരിൽ ടെമ്പോ വാനും സ്കൂട്ടറും കൂട്ടിയിടിച്ച് സ്ത്രീ മരണപ്പെട്ടു

മലപ്പുറം താനൂരിൽ ടെമ്പോ വാനും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം സ്ത്രീ മരണപ്പെട്ടു. ഇന്ന് വൈകീട്ട് താനൂർ മൂലയ്ക്കൽ വച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് കോട്ടയ്ക്കൽ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച.താനൂർ ചിറയ്ക്കൽ വെരമ്പിൽ വിശ്വനാഥന്റെ ഭാര്യ ഷീലത മരണപ്പെട്ടു ദേവദാർ  ഹൈസ്കൂൾ

90 കോടി ലാഭം, 30% തനിക്കുള്ളതെന്ന് അഞ്ജന; സിനിമയുടെ കോടിക്കിലുക്കത്തിലെ തട്ടിപ്പുകൾ

കൊച്ചി ∙ ബോക്സോഫിസിൽ കോടികള്‍ കൊയ്ത മലയാള ചിത്രങ്ങൾ സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽപ്പെടുന്നതു തുട… Read more at: https://www.manoramaonline.com/news/latest-news/2024/07/02/malayalam-film-financial-allegations.html

സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു. ആറുമാസത്തിനിടെ 27 പേർ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

മഞ്ഞപ്പിത്തം പടരുന്നു. ആറുമാസത്തിനിടെ 27 പേർ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ജൂൺ മാസത്തിൽ മാത്രം അഞ്ച് മരണം. രോഗം ബാധിച്ചവരിൽ ഏറെയും യുവാക്കളാണ്. പ്രതിദിന പനി രോഗികൾ പതിനായിരം കടന്നു. ഈ മാസം മാത്രം മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് 690 പേർക്ക് മലപ്പുറം ജില്ലയില്‍ മാത്രം ആറായിരത്തിനടുത്ത് ആളുകളിലേക്ക് മഞ്ഞപ്പിത്ത വ്യാപനം ഉണ്ടായിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍. നേരത്തെ വ്യാപനം ഉണ്ടായപ്പോള്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാരണം കേസുകള്‍ കുറഞ്ഞുവന്നിരുന്നു. നിലവില്‍ ആര്‍ക്കും ഗുരുതരമായ രോഗാവസ്ഥയില്ല. പനി ബാധിതരുടെ […]

വമ്പന്‍ വിസ ഓഫറുമായി സൗദി; ഇ-സ്‌പോട്‌സ് ലോകകപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇ-വിസകള്‍ നല്‍കും

റിയാദ് : അടുത്ത മാസം റിയാദില്‍ നടക്കുന്ന ഇ-സ്പോര്‍ട്സ് വേള്‍ഡ് കപ്പില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് വമ്പന്‍ ഓഫറുമായി സൗദി അറേബ്യ. ജൂലൈ മൂന്നിനാരംഭിച്ച് എട്ടാഴ്ച നീണ്ടു നില്‍ക്കുന്ന ഇസ്‌പോര്‍ട്‌സ് ലോകകപ്പില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ഇ-വിസകള്‍ നല്‍കാനാണ് പദ്ധതി. ജൂലൈ മൂന്ന് മുതല്‍ ആഗസ്ത് 25 വരെയാണ് റിയാദ് ബൊളിവാര്‍ഡ് സിറ്റിയില്‍ ഇ-സ്പോര്‍ട്സ് വേള്‍ഡ് കപ്പ് നടക്കുന്നത്. 90 ദിവസം കാലാവധിയുള്ളതായിരിക്കും ഇ-വിസയെന്ന് അധികൃതര്‍ അറിയിച്ചു. വിസ പ്ലാറ്റ്‌ഫോമായ സൗദി വിസ വഴി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. മുഹമ്മദ് ബിന്‍ സല്‍മാന്‍ […]

വെന്നിയൂരിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം:ആളപായമില്ല

വെന്നിയൂർ : ദേശീയപാത വെന്നിയൂരിൽ വാഹനാപകടം. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല. പോപ്പുലർ ന്യൂസിന് വിവരങ്ങൾ നൽകിയത് സംഭവസ്ഥലത്തു നിന്നും അലി വെന്നിയൂർ

റൺവേ വികസനം: ഇനിയും ഭൂമി വേണമെന്ന് എയർപോർട്ട് അതോറിറ്റി; സ്ഥല പരിശോധനയ്ക്ക് സർക്കാർ നിർദ്ദേശം

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന്റെ ഭാവി വികസനത്തിനായി വീണ്ടും ഭൂമിയേറ്റെടുക്കുന്നതിനുള്ള പ്രപ്പോസൽ സമർപ്പിച്ച് എയർപോർട്ട് അതോറിറ്റി. ഭാവിയിൽ റൺവേയുടെ നീളം 2,700 മീറ്ററിൽ നിന്ന് 3,700 മീറ്ററാക്കി വർദ്ധിപ്പിക്കേണ്ടി വരുമെന്നത് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്കാണ് മാസ്റ്റർ പ്ലാൻ സമർപ്പിച്ചിട്ടുള്ളത്. അടുത്ത 20 വർഷത്തേക്കുള്ള കരിപ്പൂരിന്റെ വികസന പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് എയർപോർട്ട് അതോറിറ്റി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. മാസ്റ്റർ പ്ലാൻ പ്രകാരമുള്ള ഭൂമി ഏറ്റെടുക്കലിന്റെ സാദ്ധ്യത പരിശോധിച്ച് വിശദ റിപ്പോർട്ട് സമർപ്പിക്കാൻ വിമാനത്താവളം ഭൂമിയേറ്റെടുക്കൽ സ്‌പെഷൽ ഡെപ്യൂട്ടി കളക്ടർക്ക് (ലാന്റ് […]

  • 1
  • 2