മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം: ഭർത്താവ് അറസ്റ്റിൽ ഇയാൾ‌ക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ്

  മലപ്പുറം: ചട്ടിപ്പറമ്പിൽ പ്രസവം വീട്ടിൽ നടത്തിയ യുവതി മരിച്ച സംഭവത്തില്‍ ഭർത്താവ് സിറാജുദ്ദീന്‍റെ അറസ്റ്റിൽ. ഇയാൾക്കെതിരേ മന:പൂർവ്വമായ നരഹത്യകുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ ചൊവ്വാഴ്ച മലപ്പുറം കോടതിയിൽ ഹാജരാക്കും. ഇയാളുടെ ഭാര്യയും പെരുമ്പാവൂർ സ്വദേശിനിയുമായ അസ്മയാണ് കഴി‍ഞ്ഞദിവസം മരിച്ചത്.   പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കസ്റ്റഡിയിലെടുത്ത ഇയാളെ മലപ്പുറത്തേക്ക് കൊണ്ടുപോയി. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും ഇയാൾ‌ക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കി.   പ്രസവശേഷം വൈദ്യസഹായം ലഭിക്കാതെ രക്തം വാര്‍ന്നാണ് […]

പെ​ട്രോ​ളി​നും ഡീ​സ​ലി​നും വിലകൂടും; എക്സൈ​സ് ഡ്യൂ​ട്ടി വ​ർ​ധി​പ്പി​ച്ചു; പുതുക്കിയ വിലവർദ്ധന ഇന്ന് അർദ്ധ രാത്രി മുതൽ പ്രാബല്യത്തിൽ

  ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​ക്കും. പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും എ​ക്‌​സൈ​സ് തീ​രു​വ ലി​റ്റ​റി​ന് ര​ണ്ട് രൂ​പ കേ​ന്ദ്ര​സ​ർ​ക്കാ​ർ വ​ർ​ധി​പ്പി​ച്ചു. യു​എ​സ് പ​ക​രം തീ​രു​വ ചു​മ​ത്തി​യ​തു​മൂ​ല​മു​ണ്ടാ​യ ആ​ഗോ​ള വ്യാ​പാ​ര യു​ദ്ധ​ത്തി​ന്‍റെ ഫ​ല​മാ​യി ക്രൂ​ഡ് ഓ​യി​ൽ വി​ല ഇ​ടി​യു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടി​യാ​ണ് ഈ ​നീ​ക്കം. അ​തേ​സ​മ​യം ഇ​ന്ധ​ന വി​ല വ​ർ​ധ​ന ഗാ​ർ​ഹി​ക ബ​ജ​റ്റു​ക​ളെ താ​ളം തെ​റ്റി​ച്ചെ​ക്കും. ഗ​താ​ഗ​ത, ച​ര​ക്ക് വി​ല​ക​ൾ വ​ർ​ധി​ക്കാ​നും കാ​ര​ണ​മാ​കും. ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പു​തി​യ വി​ജ്ഞാ​പ​നം അ​നു​സ​രി​ച്ച് പ്ര​സ്തു​ത മാ​റ്റം 2025 ഏ​പ്രി​ൽ എ​ട്ട് […]

മലപ്പുറത്ത് വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച 44കാരൻ അറസ്റ്റിൽ; പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വധൂവരന്മാർ ഒരേ സ്ഥലത്ത് വേണമെന്നില്ല, ഓൺലൈനായി വിവാഹം രജിസ്റ്റർ ചെയ്യാം; ഡബിൾ സ്മാർട്ടായി കേരളം

  രാജ്യത്ത് ആദ്യമായി വീഡിയോ കെവൈസിയിലൂടെ വിവാഹ രജിസ്ട്രേഷൻ സാധ്യമാക്കിയത് കെ സ്മാർട്ടിലൂടെ കേരളമാണ്   തിരുവനന്തപുരം: കേരളം ഡിജിറ്റൽ കുതിപ്പിലാണെന്ന് മന്ത്രി എം.ബി. രാജേഷ്. സംസ്ഥാനത്ത് കെ സ്മാർട്ട് പദ്ധതിയിലൂടെയുള്ള വിവാഹ രജിസ്ട്രേഷൻ സാങ്കേതിക മുന്നേറ്റത്തിന്‍റെ മികച്ച ഉദാഹരണമാണെന്നും മന്ത്രി എം.ബി. രാജേഷ് ഫെയ്സ് ബുക്കിൽ കുറിച്ചു.   ലോകത്തെവിടെ നിന്നും വധൂവരന്മാർക്ക് വീഡിയോ കോൺഫെറൻസിലൂടെ വിവാഹം രജിസ്റ്റർ ചെയ്യാം. രണ്ടുപേരും ഒരേ സ്ഥലത്ത് വേണമെന്നില്ല.   2024 ജനുവരി മുതൽ ഈ മാർച്ച് 31 […]

വയനാട് ചുരത്തിൽ വാഹന പരിശോധനയിൽ മോഷ്ടിച്ച രണ്ടു ബൈക്കുകൾസഹിതം മൂന്നു പേർ പോലീസ് പിടിയിൽ

വയനാട് ചുരത്തിൽ ഇന്ന് പുലർച്ചെ താമരശ്ശേരി പോലീസ് നടത്തിയ വാഹന പരിശോധനയിൽ മോഷ്ടിച്ച രണ്ടു ബൈക്കുകൾ സഹിതം മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. കൽപ്പറ്റ പിണങ്ങോട് അമൃത നിവാസിൽ അഭിഷേക് (18)പിണങ്ങോട് പറമ്പാടൻ അജ്നാസ് (18) ചുണ്ടയിൽ മോതിരോട്ട് ഫസൽ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഫസൽ ഓടിച്ചിരുന്ന KL 60 D 5143 ബൈക്കും, മറ്റു രണ്ടു പേർ സഞ്ചരിച്ചിരുന്ന KL 11 L 6569 നമ്പർ ബൈക്കുമാണ് പോലീസ് പിടികൂടിയത്. മോഷണത്തിൽ രണ്ടു […]

ക​ണ്ണൂ​രി​ൽ എം​ഡി​എം​എ​യു​മാ​യി യുവതികൾ അടക്കം നാ​ലു​പേ​ർ പി​ടി​യി​ൽ

    ക​ണ്ണൂ​ര്‍: പ​റ​ശി​നി​ക്ക​ട​വി​ൽ എം​ഡി​എം​എ​യു​മാ​യി നാ​ലു​പേ​ർ പി​ടി​യി​ൽ. മ​ട്ട​ന്നൂ​ര്‍ മ​രു​താ​യി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷം​നാ​ദ്, വ​ള​പ​ട്ട​ണം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ജെം​ഷി​ല്‍ (37) ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി​നി റ​ഫീ​ന (24) ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി ജ​സീ​ന (22) എ​ന്നി​വ​രെ പി​ടി​കൂ​ടി​യ​ത്.   ഇ​വ​രി​ല്‍​നി​ന്ന് 490 മി​ല്ലി ഗ്രാം ​എം​ഡി​എം​എ​യും ഉ​പ​യോ​ഗി​ക്കാ​നു​ള്ള സാ​ധ​ന​ങ്ങ​ളും പി​ടി​കൂ​ടി. ത​ളി​പ്പ​റ​മ്പ് എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഷി​ജി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​യി​രു​ന്നു പ​രി​ശോ​ധ​ന.   പെ​രു​ന്നാ​ള്‍ ദി​വ​സം സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞ് വി​ട്ടി​ല്‍ നി​ന്നും ഇ​റ​ങ്ങി​യ യു​വ​തി​ക​ള്‍ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം […]

അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക്, ട്യൂഷൻ നിശ്ചിത സമയത്ത് മാത്രം; കര്‍ശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ..

അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക്, ട്യൂഷൻ നിശ്ചിത സമയത്ത് മാത്രം; കര്‍ശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ.. സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നത് വിലക്കി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകള്‍ 2024 -25 അധ്യായന വർഷവും കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. കമ്മിഷൻ ചെയർപേഴ്സണ്‍ കെ.വി.മനോജ് കുമാർ അംഗം ഡോ.വില്‍സണ്‍ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കൃത്യമായി പരിശോധിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്കൂളുകള്‍ […]

കായലിലേക്ക്മാലിന്യം വലിച്ചെറിഞ്ഞു; എം ജി ശ്രീകുമാറിന് 25,000 രൂപ പിഴ

കായലിലേക്ക്മാലിന്യം വലിച്ചെറിഞ്ഞു; എം ജി ശ്രീകുമാറിന് 25,000 രൂപ പിഴ   കൊച്ചി: കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് പിന്നണി ​ഗായകൻ എം.ജി.ശ്രീകുമാറിനെതിരെ പിഴ ചുമത്തി.കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിനാണ് മുളവുകാട് പഞ്ചായത്ത് അധികൃതർ ​ഗായകന് 25,000രൂപയുടെ പിഴനോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ചതോടെ കഴിഞ്ഞ ​ദിവസം എംജിശ്രീകുമാർ പിഴ ഒടുക്കി.   കൊച്ചി കായലിലേക്ക് മുളവുകാട് പഞ്ചായത്തിലെ വീട്ടിൽ നിന്ന് മാലിന്യപ്പൊതി വീഴുന്നത് ഒരു വിനോദ സഞ്ചാരി മൊബൈൽ ഫോണിൽ പകർത്തി മന്ത്രി എം ബി രാജേഷിനെ ടാഗ്ചെയ്ത് […]

ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

  സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോഴിക്കോട് വടകര സ്വദേശി സാബിത്ത് (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്‌ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം.   ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്.കടന്നൽ കൂടിന് […]

സൗദിയിൽ വാഹനപകടം; രണ്ട് മലയാളികൾ ഉൾപ്പെടെ 5 പേർ മരിച്ചു, മൃതദേഹങ്ങൾ കത്തി കരിഞ്ഞ നിലയിൽ

  തബൂക്ക്: സൗദിയിൽ വാഹനപകടത്തിൽ രണ്ടു മലയാളികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. തബൂക്കിലെ അൽ ഉല റോഡിൽ വെച്ചാണ് അപകടമുണ്ടായത്. വാഹനത്തിന് തീ പിടിച്ചതായാണ് പ്രാഥമിക വിവരം. അഖിൽ അലക്സ്, ടീന എന്നിവരാണ് മരിച്ച മലയാളികൾ. മറ്റു മൂന്ന് പേർ സൗദി പൗരൻമാരാണെന്നാണ് പ്രാഥമിക വിവരം.അതേ സമയം കൂടുതൽ പേർ മരിച്ചതായും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.   മദീനയിലെ കാർഡിയാക് സെന്ററിൽനിന്ന് അൽ ഉല സന്ദർശനത്തിനായി പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. അൽ ഉലയിൽനിന്ന് 150 കിലോമീറ്റർ അകലെയാണ് […]