ഇനിയങ്ങിനെ ജയിച്ചു കയറാനാവില്ല ; ഓള്‍പാസ് ഒഴിവാക്കാൻ തീരുമാനം
സംസ്ഥാനത്ത് ഹൈസ്കൂളിന് പുറമെ എഴാം ക്ലാസ് മുതല്‍ താഴേത്തട്ടിലേക്കും ഓള്‍ പാസ് ഒഴിവാക്കല്‍ ഘട്ടം ഘട്ടമായി നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ്. വാരിക്കോരി മാർക്ക് നൽകി ഓള്‍ പാസ് നൽകുന്നതിനെതിരെ വ്യാപക വിമർശനം ഉയർന്നതോടെയാണ് തീരുമാനം. ഈ വർഷം എട്ടാം ക്ലാസിലും അടുത്ത വർഷം ഒൻപതിലും പിന്നീട് പത്തിലും ഘട്ടംഘട്ടമായി നടപ്പാക്കാനാണ് ധാരണ. തുടർന്ന് ഏഴിലും പിന്നെ താഴേത്തട്ടിലേക്കും കൂടി എഴുത്തുപരീക്ഷക്ക് മിനിമം മാർക്ക് നിർബന്ധമാക്കാനാണ് നീക്കം. എഴുത്തു പരീക്ഷയ്ക്ക് ആകെയുള്ള മാർക്കിന്റെ 30 ശതമാനമാണ് പാസിന് വേണ്ടത്. […]