കോട്ടക്കൽ വീണാലുക്കലില്‍ യുവാവിനെ പിന്തുടര്‍ന്ന് 7 തവണ വെട്ടി 18കാരൻ; സ്റ്റേഷനിലെത്തി കീഴടങ്ങി, അറസ്റ്റ്..

  വീണാലുക്കലില്‍ യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വീണാലുക്കല്‍ സ്വദേശി സുഹൈബ് ചെമ്മൂക്ക(28)നാണ് വെട്ടേറ്റത്.   സംഭവത്തില്‍ മലപ്പുറം സ്വദേശിയായ റാഷിദ്(18) പൊലീസില്‍ കീഴടങ്ങി.   ഇന്നലെ രാത്രിയായിരുന്നു സംഭവം. സുഹൈബിനെ പിന്തുടർന്ന് യുവാവ് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. യുവാവ് 7 തവണ വെട്ടിയെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഗുരുതര പരിക്കുകളോടെ സുഹൈബിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ചികിത്സയില്‍ തുടരുകയാണ് യുവാവ്. അതേസമയം, റാഷിദിന് സുഹൈബിനോടുള്ള പകയ്ക്ക് കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.  

കടുവകളെ ചത്തനിലയിൽ കണ്ടെത്തിയ സംഭവം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, ‘ഏറ്റുമുട്ടലിലാണ് കടുവകൾ ചത്തത്

കടുവകളെ ചത്തനിലയിൽ കണ്ടെത്തിയ സംഭവം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, ‘ഏറ്റുമുട്ടലിലാണ് കടുവകൾ ചത്തത്’ കൽപ്പറ്റ വയനാട് കുറിച്യാട് കാട്ടിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തിയ കടുവകളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. കടുവയുമായുള്ള ഏറ്റുമുട്ടലിൽ തന്നെയാണ് കടുവകൾ മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഒരു വയസ്സ് പ്രായമുള്ള 2 കടുവ കുട്ടികളാണ് ചത്തത്. കടുവയുടെ ആക്രമണത്തിന്റെ തെളിവുകൾ ജഡത്തിൽ കണ്ടെത്തുകയായിരുന്നു. അതേസമയംം, കടുവകൾ ഇണ ചേരുന്ന സമയത്തുള്ള ആക്രമണങ്ങൾ പതിവാണെന്ന് വനംവകുപ്പ് പറയുന്നു. കടുവകൾ ചത്തതിനെ തുടർന്ന് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ […]

വയനാട്ടിൽ 3 കടുവകളെ ചത്ത നിലയിൽ കണ്ടെത്തി; അന്വേഷണം പ്രഖ്യാപിച്ച് വനം മന്ത്രി

  കൽപ്പറ്റ: വയനാട്ടിലെ കുറിച്യാട് കാടിനുള്ളിൽ 2 കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. ഒരു ആൺകടുവയും ഒരു പെൺകടുവയുമാണ് ചത്തത്. കടുവകൾ പരസ്പരം ഏറ്റുമുട്ടി ചത്തതാണെന്ന് സംശയം. ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് പട്രോളിങ്ങിനിടെ കടുവകളുടെ ജഡം കണ്ടെത്തിയത്. വൈകിട്ടോടെയാണ് ജഡങ്ങള്‍ കണ്ടെത്തിയത്.   സംഭവത്തിൽ വനം വകുപ്പ് മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കി. നോർത്തേൺ സർക്കിൾ സിസിഎഫിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. ഇതിൻ്റെ ഭാഗമായി കടുവകളുടെ ജ‍ഡങ്ങൾ പോസ്റ്റ്‌മോർട്ടം നടത്തും. ജഡത്തിന് ഒരാഴ്ചത്തെ […]

തിരൂരില്‍ ഷവർമ കഴിച്ച രണ്ടരവയസുകാരി ഗുരുതരാവസ്ഥയില്‍; പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന്..

ഷവർമ കഴിച്ച രണ്ടരവയസുകാരി ഗുരുതരാവസ്ഥയില്‍; പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന്.. തിരൂരില്‍ ഷവർമ കഴിച്ച രണ്ടരവയസുകാരി ഗുരുതരാവസ്ഥയില്‍. തൂവക്കാട് കന്മനം സ്വദേശി റഫീഖിന്റെ മകള്‍ എമിലാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. പരാതി നല്‍കിയിട്ടും ബേക്കറിക്കെതിരെ ഭക്ഷ്യസുരക്ഷാ വിഭാഗം നടപടിയെടുത്തില്ലെന്ന് കുടുംബം. കുട്ടിക്ക് ഷവർമ ദഹിക്കാത്തതാണ് പ്രശ്നമായതെന്നാണ് ബേക്കറിയുടമയുടെ വാദം. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റത്. തൂവക്കാട്ടെ ബേക്കറിയില്‍ നിന്ന് വാങ്ങിയ ഷവർമ കഴിച്ചതിന് പിന്നാലെ കുഞ്ഞ് ഛർദ്ദിക്കാൻ തുടങ്ങി. രാവിലെ തന്നെ കുഞ്ഞിനെ പുത്തനത്താണിയിലെ […]

കർണാടകയിലെ ഹോസ്റ്റൽ മുറിയിൽ മലയാളി വിദ‍്യാർഥിനി മരിച്ച നിലയിൽ

കർണാടകയിലെ ഹോസ്റ്റൽ മുറിയിൽ മലയാളി വിദ‍്യാർഥിനി മരിച്ച നിലയിൽ ബംഗളൂരു: കർണാടകയിലെ ഹോസ്റ്റൽ മുറിയിൽ മലയാളി വിദ‍്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക രാമനഗരിയിലെ ദയാനന്ദ സാഗർ കോളെജിൽ ഒന്നാം വർഷ ബിഎസ്‌സി നഴ്സിങ് വിദ‍്യാർഥിയായ അനാമിക (19) ആണ് മരിച്ചത്. ചൊവാഴ്ച രാത്രി ഭക്ഷണം കഴിക്കാൻ അനാമിക എത്തിയിരുന്നില്ല. തുടർന്ന് സുഹൃത്തുക്കൾ ചെന്ന് നോക്കിയിരുന്നു. എന്നാൽ മുറി അകത്ത് നിന്ന് അടച്ച നിലയിലായിരുന്നു. പിന്നീട് സംശയം തോന്നിയതിനെ തുടർന്ന് ഡൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് വാതിൽ തുറക്കുകയായിരുന്നു. […]

തൃശൂരിൽ ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു; 2 പേർ‌ക്ക് ഗുരുതര പരുക്ക്

തൃശൂരിൽ ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു; 2 പേർ‌ക്ക് ഗുരുതര പരുക്ക്   തൃശൂർ: തൃശൂർ ചിറ്റാട്ടുകരയിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് ഒരാളെ കുത്തിക്കൊന്നു. പാപ്പാനായ ആലപ്പുഴ മുഹമ്മ സ്വദേശി ആനന്ദാണ് മരിച്ചത്. ആനയുടെ ആക്രമണത്തില്‍ രണ്ട്‌പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ് കുളിപ്പിക്കുന്നതിനിടെയാണ് ആന ഇടഞ്ഞത്. മൂന്നുമണിയോടെയാണ് ആന ഇടഞ്ഞത്.

പെരിന്തൽമണ്ണയിൽ പുലിയിറങ്ങി; നാട്ടുകാർ സ്ഥാപിച്ച ക്യാമറയിൽ ദൃശ്യങ്ങൾ; സ്ഥിരീകരിച്ച് വനംവകുപ്പും..

പെരിന്തൽമണ്ണയിൽ പുലിയിറങ്ങി; നാട്ടുകാർ സ്ഥാപിച്ച ക്യാമറയിൽ ദൃശ്യങ്ങൾ; സ്ഥിരീകരിച്ച് വനംവകുപ്പും..   പെരിന്തല്‍മണ്ണ മണ്ണാര്‍മലയില്‍ പുലിയിറങ്ങി. നാട്ടുകാര്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറയില്‍ പുലിയുടെ ദൃശ്യം പതിഞ്ഞു. രാത്രി 10.30-ഓടെയാണ് പുലിയുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞത്.   ദൃശ്യങ്ങളില്‍ നിന്ന് പുലി തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കൊടിക്കുത്തി മലയുടെ സമീപത്തുള്ള ചെറിയ കാടുകളോടുകൂടിയ ജനവാസമേഖലയോട് ചേര്‍ന്ന് കിടക്കുന്ന മേഖലയിലാണ് പുലി ഇറങ്ങിയതായി സ്ഥിരീകരിച്ചിരിക്കുന്നത്.   പതിവായി ഇവിടെ പുലിയെ കാണാറുണ്ടെന്ന് നാട്ടുകാര്‍. പട്ടിക്കാട് റെയില്‍വേ സ്റ്റേഷന് സമീപത്തായി പുലിയെ […]

മലപ്പുറത്ത് പെൺകുട്ടിയുടെ ആത്മഹത്യ; പോസ്റ്റ്‌മോർട്ടം ഇന്ന് (ചൊവ്വ ) , ആൺസുഹൃത്ത് അപകടനില തരണം ചെയ്തു

മലപ്പുറം: ആമയൂരിൽ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ നവവധുവിന്‍റെ പോസ്റ്റുമോർട്ടം ചൊവ്വാഴ്ച. കഴിഞ്ഞ വെളളിയാഴ്ച നിക്കാഹ് കഴിഞ്ഞ ഷൈമ സിനിവർ (18) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളെജിലാണ് പോസ്റ്റുമോർട്ടം നടക്കുക. തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെയാണ് ഷൈമ സിനിവറിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നിക്കാഹിന് ഷൈമക്ക് താത്പര്യമില്ലായിരുന്നു എന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമാക്കുന്നത്. ഷൈമയുടെ മരണ വിവരം അറിഞ്ഞ് 19കാരനായ ആൺസുഹൃത്ത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിട്ടുമുണ്ട്. ഇയാളെ […]

ഫ്ലാറ്റ് സമുച്ചയത്തിന് മുകളിൽ നിന്ന് ചാടി മിഹിറിന്റെ മരണം; ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ്

  കൊച്ചി: കൊച്ചിയിൽ സ്കൂൾ വിദ്യാർഥിയായ മിഹിർ അഹമ്മദ് ഫ്ലാറ്റ് സമുച്ചയത്തിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. നിലവില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല. നേരത്തെ അസ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തിരുന്നത്.   അതേസമയം, പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ തെളിവെടുപ്പ് തുടങ്ങി. എറണാകുളം കാക്കനാട് കലക്റ്ററേറ്റിലുള്ള വിദ്യാഭ്യാസ വകുപ്പ് ഓഫീസിലാണ് തെളിവെടുപ്പ്. ആത്മഹത്യ ചെയ്ത മുനീർ അഹമ്മദിന്‍റെ രക്ഷിതാക്കളും ആരോപണവിധേയരായ സ്കൂൾ മാനേജ്മെന്‍റ് പ്രതിനിധികളും തെളിവെടുപ്പിനെത്തി. കുട്ടി പഠിച്ചിരുന്ന ഗ്ലോബൽ പബ്ലിക് സ്കൂളിനെതിരെയും […]

തലവേദനയെ തുടര്‍ന്ന് ബെഞ്ചില്‍ തലവെച്ച് കിടന്നു, സഹപാഠികൾ വിളിച്ചപ്പോള്‍ അനക്കമില്ല; വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ മരിച്ചു.

  തൃശൂരില്‍ വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ മരിച്ചു. തൃശൂര്‍ വിയ്യൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കുണ്ടുകാട് സ്വദേശി കൃഷ്ണപ്രിയ (13) ആണ് ക്ലാസ് മുറിയില്‍ വെച്ച് മരിച്ചത്. രാമവര്‍മ്മപുരം കേന്ദ്രീയ വിദ്യാലയത്തിലാണ് സംഭവം. തലവേദനയെ തുടര്‍ന്ന് ബെഞ്ചില്‍ തല വെച്ച് കിടന്ന വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. അധ്യാപകരും സഹപാഠികളും ചേര്‍ന്ന് കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.