കിണറ്റില്‍ വീണ അനുജനെ പൈപ്പില്‍ തൂങ്ങിയിറങ്ങി രക്ഷിച്ച മൂന്നാം ക്ലാസുകാരിക്ക് ജീവന്‍ രക്ഷാപതക്
കിണറ്റില്‍ വീണ കുഞ്ഞനുജനെ ധീരമായി രക്ഷിച്ച മൂന്നാം ക്ലാസുകാരി ദിയ ഫാത്തിമയ്ക്ക് ധീരതയ്ക്കുള്ള പുരസ്‌കാരം. കളിക്കുന്നതിനിടെ കിണറ്റില്‍ വീണ കുഞ്ഞനുജനെ പൈപ്പില്‍ തൂങ്ങിയിറങ്ങി രക്ഷിച്ചതിനാണ് ദിയയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ജീവന്‍ രക്ഷാപതക് ലഭിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച രക്ഷാപതകില്‍ കേരള ത്തില്‍ നിന്നുള്ള രണ്ടുപേരിലൊരാളാണ് ദിയ. ആലപ്പുഴ മാവേലിക്കര സ്വദേശിനിയാണ് ദിയ ഫാത്തിമ. 2023 ഏപ്രില്‍ അഞ്ചിനായിരുന്നു സംഭവം. മുറ്റത്തു കളിക്കുന്നതിനിടെയാണ് രണ്ടു വസ്സുകാരന്‍ ഇവാന്‍ കിണറ്റിലേക്ക് വീണത്. മഴ ചാറിയപ്പോള്‍ മുറ്റത്തു […]