തബല മാന്ത്രികന്‍ ഉസ്താദ് സക്കീർ ഹുസൈന്‍ അന്തരിച്ചു
വാഷിങ്ടണ്‍: ലോകപ്രശസ്തനായ തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു. ഹൃദയ സംബന്ധമായ രോഗം മൂലം അമേരിക്കയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഉസ്താദിന്‍റെ മരണം കുടുംബാംഗങ്ങള്‍ സ്ഥിരീകരിച്ചു. സാൻഫ്രാൻസിസ്‌കോയിൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതിനിടെയാണ് 73ാം വയസിൽ അന്ത്യം. എല്ലാവരും അദ്ദേഹത്തിൻ്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കണമെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സയിലാണെന്നും സാക്കിർ ഹുസൈന്റെ ബന്ധുക്കൾ അഭ്യർത്ഥിച്ചിരുന്നു. പ്രശസ്ത സംഗീതജ്ഞൻ ഉസ്താദ് അല്ലാരഖ ഖാന്റെ മൂത്ത മകനായി 1951 മാർച്ച് ഒമ്പതിന് മുംബൈയിലാണ് സാക്കിർ ഹുസൈന്റെ ജനനം. പിതാവ് തന്നെയാണ് സംഗീതം […]