ഒളിംപിക്സിൽ ഇന്ത്യക്ക് ഇരുട്ടടി, ഭാരപരിശോധനയിൽ പരാജയപ്പെട്ട വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി; മെഡല്‍ നഷ്ടമാകും

  പാരീസ്: പാരീസ് ഒളിംപിക്സിലെ ഇന്ത്യയുടെ സുവര്‍ണ മോഹങ്ങള്‍ക്ക് തിരിച്ചടി. വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിലെത്തിയ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കും. ഭാരപരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. ഗുസ്തിയില്‍ മത്സരിക്കുന്ന താരങ്ങളുടെ ശരീരഭാരം മത്സര ദിവസം രാവിലെ പരിശോധിക്കും. ഇന്ന് രാവിലെ നടന്ന ഭാര പരിശോധനയില്‍ വിനേഷ് ഫോഗട്ടിന് അനുവദനീയമായ ഭാരപരിധിയെക്കാള്‍ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിനേഷിനെ അയോഗ്യയാക്കിയത്. ഇതോടെ ഒളിംപിക്സില്‍ ഇന്ത്യക്ക് ഉറപ്പായ മെഡല്‍ കൂടി നഷ്മമായി. […]

തെളിവുണ്ടെങ്കിലും തൊണ്ടിമുതൽ കിട്ടിയില്ല; കൈയോടെ പിടികൂടിയെങ്കിലും ആകെ വലഞ്ഞു പോലീസ്.

തെളിവുണ്ടെങ്കിലും തൊണ്ടിമുതൽ കിട്ടിയില്ല; കൈയോടെ പിടികൂടിയെങ്കിലും ആകെ വലഞ്ഞു പോലീസ്.   നിസ്കരിക്കാനെന്ന വ്യാജേന എത്തിയ യുവതി പള്ളിയിലുണ്ടായിരുന്ന കൈക്കുഞ്ഞിൻ്റെ അരഞ്ഞാണം കവർന്ന് വിഴുങ്ങി. കവർച്ച കൈയോടെ പിടികൂടിയെങ്കിലും പോലീസ് ആകെ വലഞ്ഞു. തൊണ്ടിമുതൽ പുറത്തെടുക്കാൻ രാത്രിവരെയും കഴിഞ്ഞില്ല.   പ്രശസ്ത‌ കൊറിയൻ ചലച്ചിത്രകാരനായ കിം കി ദൂക്കിന്റെ ‘ദ നെറ്റ് ‘ എന്ന സിനിമയിലും സൂപ്പർഹിറ്റ് ആയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന മലയാളം സിനിമയിലും തൊണ്ടിമുതൽ വിഴുങ്ങിയ പ്രതിയുടെ വയറ്റിൽനിന്ന് അത് പുറത്തെടുക്കാനുള്ള പോലീസിന്റെ കഷ്‌ടപ്പാടുകൾ […]

ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ജീർണിച്ച മൃതദേഹം കണ്ടെത്തി; ആരുടേതെന്ന് വ്യക്തമല്ല, ഡിഎൻഎ പരിശോധന

  ഷിരൂരിൽ പുരുഷന്‍റെ മൃതദേഹം കടലില്‍ ഒഴുകുന്ന നിലയില്‍ കണ്ടെത്തി; സ്ഥലത്തേക്ക് തിരിച്ചതായി ഈശ്വർ മാൽപെ   ബെംഗളൂരു: ഷിരൂരിൽ അപകടം നടന്ന അങ്കോല ഹൊന്നാവറിന് സമീപം അകനാശിനി ബാഡെയിൽ നിന്നും കടലിൽ ഒഴുകുന്ന നിലയില്‍ ഒരു പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഷിരൂരിൽ നിന്നും 60 കിലോമീറ്റർ ചുറ്റളവിലാണ് മൃതദേഹം കണ്ടെത്തിയത്. ജീർണിച്ച ശരീരമാണെന്നാണ് വിവരം. പൊലീസ് സംഭവസ്ഥലത്തേക്ക് തിരിച്ചു. ഷിരൂർ അപകടത്തിൽപ്പെട്ട അർജുൻ അടക്കമുള്ള മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നില്ല. കഴിഞ്ഞ […]

ഒരു ഇ.എം.ഐയും തൽക്കാലം അടയ്ക്കാൻ ഉദ്ദേശിക്കുന്നില്ല, കഴുകൻമാർക്ക് ഇതിലും അന്തസ് കാണും: ടി സിദ്ധിഖ്

  കല്‍പ്പറ്റ: മുണ്ടക്കൈ ദുരന്തത്തില്‍ രക്ഷപ്പെട്ട് ക്യാമ്പില്‍ കഴിയുന്നവരെ സമ്മര്‍ദ്ദത്തിലാക്കി ഇഎംഐ തുക അടക്കാന്‍ ആവശ്യപ്പെട്ടുള്ള സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ശ്രമത്തിനെതിരെ ടി സിദ്ധിഖ് എംഎൽഎ. ഒരു ഇഎംഐയും അടയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കഴുകൻമാർക്ക് ഇതിലും അന്തസ്സ് കാണുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇഎംഐ തുക അടക്കാന്‍ ആവശ്യപ്പെട്ട് വിളിച്ചെന്ന് ഒരാൾ സ്ഥിരീകരിച്ചതോടെയാണ് വാര്‍ത്ത പുറത്തുവന്നത്. തന്നെ ബന്ധപ്പെട്ട പണമിടപാട് സ്ഥാപനം ‘ജീവിച്ചിരിപ്പുണ്ടോ?’ എന്നാണ് എന്നാണ് ചോദിച്ചതെന്നും ഉണ്ടെങ്കില്‍ ‘ഇഎംഐ തുക അടക്കണം’ എന്നും ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് പരാതിക്കാരന്‍ പറഞ്ഞത്. […]

എം.സി. കമറുദ്ദീന്റെ സ്വത്ത് കണ്ടു കെട്ടി;ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ കടുത്ത നടപടികളുമായി ഇഡി; മുന്‍ എംഎല്‍എയുടെ പിടിച്ചെടുത്തത് 19.60 കോടി രൂപയുടെ സ്വത്തുക്കള്‍

കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ ഫാഷൻ ഗോൾഡ് മുൻ ചെയർമാനും മുൻ എംഎൽഎയുമായ എംസി കമറുദ്ദിൻ്റെ സ്വത്ത് കണ്ടു കെട്ടി ഇഡി(എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്). കമറുദ്ദീനെ കൂടാതെ കമ്പനി ഡയറക്ടർ ബോർഡ് അംഗം ടികെ പൂക്കോയ തങ്ങളുടേയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കളും ഇഡി താൽക്കാലികമായി കണ്ടുകെട്ടി. 19.60 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 2006 ൽ ഫാഷൻ ഗോൾഡ് ഇന്റെർനാഷണൽ എന്ന പേരിൽ ചന്തേര മാണിയാട്ട് തവക്കൽ കോംപ്ലക്സിലാണ് ആദ്യകമ്പനി രജിസ്റ്റർ ചെയ്തത്. പിന്നീട് 2007 ലും 2008 […]

കേരളം മുന്നറിയിപ്പ് അവഗണിച്ചെന്ന വാദം: അമിത് ഷായ്‌ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി കോൺഗ്രസും

      ന്യൂഡല്‍ഹി: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളം കാലാവസ്ഥ മുന്നറിയിപ്പുകള്‍ അവഗണിച്ചെന്ന് രാജ്യസഭയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി കോണ്‍ഗ്രസും. കോണ്‍ഗ്രസ് വക്താവും രാജ്യസഭാ എംപിയുമായ ജയ്‌റാം രമേശാണ് അമിത് ഷായ്‌ക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കിയിരിക്കുന്നത്.   കേന്ദ്ര സര്‍ക്കാര്‍ മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയെന്ന അവകാശവാദം തെറ്റാണെന്ന് തെളിഞ്ഞതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് വ്യക്തമായി. ഒരു മന്ത്രിയോ അംഗമോ സഭയെ […]

വന്ദേഭാരത്  ട്രെയിനിന് നേരെ വീണ്ടും കല്ലേറ്, ചില്ല് പൊട്ടി; സംഭവം തിരുവനന്തപുരത്ത്

  തിരുവനന്തപുരം: സംസ്ഥാനത്ത് വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് പോകുന്ന ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്. തിരുവനന്തപുരത്തുവെച്ചാണ് ആക്രമണം നടന്നത്. കണിയാപുരത്തിനും പെരുങ്ങുഴിക്കും മധ്യേ വൈകുന്നേരം 4.18-നാണ് സംഭവം. ട്രെയിനിന്റെ സി-4 കോച്ചിലെ സീറ്റ് നമ്പര്‍ 74 -ന് മുന്നിലെ ചില്ലിലാണ് കല്ല് പതിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും ട്രെയിനിന്റെ ചില്ല് പൊട്ടിയിട്ടുണ്ട്. ആക്രമണം അറിയിച്ചതിന് ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു. ആലപ്പുഴവഴി പോകുന്ന രണ്ടാമത്തെ വന്ദേഭാരത് ട്രെയിനാണിത്.

10 ലക്ഷം പറഞ്ഞിട്ടും കൊടുത്തില്ല’; രാഹുൽ തുന്നിയ ചെരുപ്പ് ചില്ലുകൂട്ടിൽ സൂക്ഷിക്കുമെന്ന് റാം ചേത്

  10 ലക്ഷം പറഞ്ഞിട്ടും കൊടുത്തില്ല’; രാഹുൽ തുന്നിയ ചെരുപ്പ് ചില്ലുകൂട്ടിൽ സൂക്ഷിക്കുമെന്ന് റാം ചേത്

പോത്തീസ് സ്വർണ മഹൽ ജ്വല്ലറി പൂട്ടിച്ചു; കക്കൂസ് മാലിന്യം തുറന്നുവിട്ടത് ആമയിഴഞ്ചാനിലേക്ക്

  ഓടയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയ പോത്തീസ് സ്വർണ മഹൽ ജ്വല്ലറി പൂട്ടിച്ചു. തിരുവനന്തപുരം തമ്പാനൂരിൽ പ്രവർത്തിക്കുന്ന പോത്തീസ് സ്വർണ മഹലാണ് പൂട്ടിച്ചത്. ആമയിഴഞ്ചാൻ തോട്ടിലേക്കാണ് കക്കൂസ് മാലിന്യം ഒഴുക്കി വിട്ടത്. ലൈസൻസില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചതെന്നും കണ്ടെത്തിയിരുന്നു. പൊലീസും നഗരസഭ ആരോഗ്യവിഭാഗവും സ്ഥാപനത്തിലെത്തിയാണ് പൂട്ടിച്ചത്. പോത്തീസ് സ്വർണ മഹലിൽ നിന്നും കക്കൂസ് മാലിന്യം ഓടയിലേക്ക് ഒഴുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ നഗരസഭയ്ക്ക് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇത് ശരിയെന്നും തെളിഞ്ഞു. പൊതുസ്ഥലത്ത് മാലിന്യമൊഴുക്കി എന്ന കോർപറേഷന്റെ പരാതിയിൽ […]