ഇനി വാട്ട്സാപ്പിലും ഫോട്ടോ എഡിറ്റ് ചെയ്യാം. സുന്ദരമാക്കാം
സാമൂഹ്യമാധ്യമ ഭീമനായ മെറ്റ അടുത്തിടെ വാട്‌സ്‌ആപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (മെറ്റ എഐ) സംവിധാനം ഉള്‍പ്പെടുത്തിയിരുന്നു. മെറ്റ എഐ നിരവധി യൂസര്‍മാരെ ആവേശംകൊള്ളിക്കുന്നതിനിടെ വാട്‌സ്‌ആപ്പിലെ പുതിയൊരു അപ്‌ഡേറ്റിന്‍റെ വിവരം പുറത്തുവന്നിരിക്കുകയാണ്. വാട്‌സ്‌ആപ്പില്‍ പുതിയ എഐ ടൂള്‍ മെറ്റ പരീക്ഷിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. ഫോട്ടോകള്‍ വിശകലനം ചെയ്യാനും എഡിറ്റ് ചെയ്യാനുമുള്ള സൗകര്യമാണിത്. ഇതിനായി മെറ്റ എഐയില്‍ കയറി നിര്‍ദേശം നല്‍കിയാല്‍ മതിയാകും. മെറ്റ എഐയില്‍ പ്രവേശിച്ച ശേഷം ഫോട്ടോ അപ്‌ലോഡ് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. നല്‍കിയ ചിത്രം […]


