ഇന്നും ഇടിഞ്ഞു: സ്വർണ്ണവില 54,000ല്‍ താഴെയെത്തി

കൊച്ചി: കേരളത്തിൽ ഇന്നും സ്വര്‍ണവില കുറഞ്ഞു. ഏതാനും ദിവസം ആയി തുടർച്ചയായി സ്വർണ്ണവില താഴേക്ക് വരികയാണ്. ഇന്നും കുറഞ്ഞതോടെ സ്വര്‍ണവില 54,000ല്‍ താഴെയെത്തി. കഴിഞ്ഞ ആറ് ദിവസത്തിനിടെ സ്വർണവിലയിൽ ആയിരത്തിലധികം രൂപയാണ് കുറഞ്ഞത്. ഇന്ന് 200 രൂപ ആണ് പവന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 53,960 രൂപയാണ്. ഗ്രാമിന് 25 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 6745 രൂപയാണ് ഇന്നത്തെ വില.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

ഈ മാസത്തിന്റെ തുടക്കത്തില്‍ 53,000 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് 16 ദിവസത്തിനിടെ 2000 രൂപ വര്‍ധിച്ച് സ്വര്‍ണവില വീണ്ടും 55,000 തൊട്ടിരുന്നു. വീണ്ടും റെക്കോർഡ് ഭേദിക്കുമെന്ന അവസ്ഥയിൽ നിന്ന് ഇടിയുകയായിരുന്നു.

മെയ് മാസം 20 ന് 55,120 രൂപയിൽ എത്തിയതാണ് സ്വർണവിലയിലെ സർവകാല റെക്കോർഡ്.

സ്വര്‍ണം പവന് 54,120 രൂപ എന്ന നിരക്കിലാണ് ശനിയാഴ്ച വില്‍പ്പന നടന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 6,765 രൂപയുമായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇടിവില്‍ നിന്ന് സ്വര്‍ണവില ശനിയാഴ്ച കുതിച്ചുയര്‍ന്നത്.

സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി കുറയ്ക്കണമെന്ന് സ്വര്‍ണ വ്യാപാരികള്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിഗണിക്കപ്പെട്ടാല്‍ രാജ്യത്ത് വരുംദിവസങ്ങളില്‍ സ്വര്‍ണവില കുറഞ്ഞേക്കും.

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നിശ്ചയിച്ച മൂന്ന് അംഗ കമ്മിറ്റിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിശ്ചയിക്കുന്നത്. ഓരോ ദിവസത്തെയും ഡോളര്‍ വില, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിലയ്ക്കനുസരിച്ച് ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക്, മുംബൈയില്‍ ലഭ്യമാകുന്ന സ്വര്‍ണത്തിന്റെ നിരക്കുകള്‍ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വര്‍ണവില ഇവര്‍ നിശ്ചയിക്കുന്നത്.

ജൂലൈയിലെ സ്വർണവില 

1-Jul-24    53000 (Lowest of Month)
2-Jul-24    53080
3-Jul-24    53080
4-Jul-24    53600
5-Jul-24    53600
6-Jul-24    54120
7-Jul-24    54120
8-Jul-24    53960
9-Jul-24    53680
10-Jul-24    53680
11-Jul-24    53840
12-Jul-24    54080
13-Jul-24    54080
14-Jul-24    54080
15-Jul-24    54000
16-Jul-24    54280
17-Jul-24   55000 
18-Jul-24   54880
19-Jul-24   54520
20-Jul-24   54240
21-Jul-24   54240
22-Jul-24   54160
23-Jul-24   53960

 

 

 

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *