ആസിഫ് അലിയില്‍ നിന്നും പുരസ്‌കാരം വേണ്ട; വേദിയില്‍ പരസ്യമായി അപമാനിച്ച് രമേശ് നാരായണന്‍; വിമര്‍ശനം

കൊച്ചി: നടൻ ആസിഫ് അലിയിൽ നിന്നും പുരസ്ക്‌കാരം വാങ്ങാൻ വിസമ്മതിച്ച് സംഗീത സംവിധായകൻ രമേശ് നാരായണൻ. എം.ടിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ‘മനോരഥങ്ങൾ’ എന്ന ആന്തോളജി സീരീസിൻ്റെ ട്രെയ്ലർ ലോഞ്ച് വേളയിലാണ് കഴിഞ്ഞ ദിവസം അപ്രതീക്ഷിത രംഗങ്ങൾ അരങ്ങേറിയത്.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

സീരീസിലെ ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ഹ്രസ്വചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിച്ച രമേശ് നാരായണന് പുരസ്കാരം കൈമാറാനായി ആസിഫ് അലി വേദിയിൽ എത്തിയപ്പോൾ വലിയ താൽപര്യത്തോടെയല്ലാതെ രമേശ് നാരായണൻ ആസിഫിൽ നിന്നും ട്രോഫി വാങ്ങിക്കുന്നതും അദ്ദേഹത്തോട് പോയി ഇരിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.

നടന്റെ മുഖത്ത് നോക്കിയില്ല എന്ന് മാത്രമല്ല, ഹസ്ത‌തദാനം നൽകാൻ പോലും അദ്ദേഹം വിസമ്മതിച്ചു. ശേഷം സംവിധായകൻ ജയരാജിനെ വേദിയിലേക്ക് വിളിച്ചു വരുത്തി അദ്ദേഹത്തിൻ്റെ കയ്യിലേക്ക് പുരസ്കാരം വച്ച് കൊടുത്ത ശേഷം അത് തനിക്ക്നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു.

സദസിന് നേരെ തിരിച്ചു വച്ച് ഔദ്യോഗികമായ രീതിയിലാണ് രമേശ് നാരായൺ പുരസ്‌കാരം കൈപ്പറ്റിയത്. ശേഷം പുരസ്കാരവുമായി ജയരാജനുമൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തു. കെട്ടിപ്പിടിക്കുകയും ചെയ്തു.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമർശനമാണ് രമേശ് നാരായണനെതിരെ ഉയരുന്നത്. വളരെ മോശം പെരുമാഠമാണ് രമേശ്നാരായണിൽനിന്ന് ഉണ്ടായതെന്നും മാപ്പ് പറയണമെന്നുമാണ് മിക്കവരും സോഷ്യൽ മീഡിയയിൽ ആവശ്യപ്പെടുന്നത്

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *