തന്നെ വിലക്കിയെന്നത് അടിസ്ഥാനരഹിതമെന്ന് ആടുജീവിതത്തില്‍ അര്‍ബാബ് ആയി അഭിനയിച്ച ഒമാനി താരം

മസ്‌കത്ത്: ബ്ലസി സംവിധാനം ചെയ്ത് പൃഥിരാജ് കേന്ദ്ര കഥാപാത്രമായി എത്തിയ ആടുജീവിതത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ തന്നെ സഊദി വിലക്കിയെന്നത് അടിസ്ഥാന രഹിതമായ വാര്‍ത്തയാണെന്ന് ഒമാനി നടന്‍ ഡോ. താലിബ് അല്‍ ബലൂഷി.

സഊദി പശ്ചാത്തലമാവുന്ന ചിത്രത്തില്‍ അതിക്രൂരനായ മുതലാളി(അര്‍ബാബ്)യുടെ വേഷമായിരുന്നു താലിബ് അവതരിപ്പിച്ചത്.
ശക്തമായ കഥാപാത്രത്തെ അതിന്റെ ഒരോ അംശവും ആവശ്യപ്പെടുന്ന രീതിയില്‍ അവതരിപ്പിച്ച താലിബിനെതിരേ കഥ സാങ്കല്‍പികമാണെന്നത് മറന്ന് സോഷ്യല്‍ മീഡിയയില്‍ ധാരാളം മോശം കമന്റുകള്‍ സ്ഥാനംപിടിച്ചിരുന്നു.

ഇതിന്റെ തുടര്‍ച്ചയായാണ് താരത്തെ സഊദി രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കിയെന്ന രീതിയില്‍ വ്യാപകമായ പ്രചാരം സോഷ്യല്‍മീഡിയകള്‍ അഴിച്ചുവിട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തുവന്നിരിക്കുന്നത്. രാജ്യത്ത് പ്രവേശിക്കുന്നതില്‍നിന്ന് വിലക്കികൊണ്ടുള്ള യാതൊരു ഉത്തരവും തനിക്ക് ലഭിച്ചിട്ടില്ലെന്നും താന്‍ അഭിനയിക്കുക മാത്രമാണ് ചെയ്തതെന്നത് വിസ്മരിച്ചാണ് തനിക്കെതിരായ പ്രചാരണങ്ങളെന്നും അദ്ദേഹം പറഞ്ഞു.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *