കൊല്ലം: ലൈംഗികാതിക്രമക്കേസില്‍ ആരോപണവിധേയനായ നടന്‍ എം. മുകേഷ് എം.എല്‍.എയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ലാത്തിയടിയേറ്റു. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സുധീര്‍മോഹന് പോലീസ് ലാത്തിവീശലിൽ പരിക്കേറ്റു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
മാര്‍ച്ചിന്റെ ചിത്രമെടുക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു സുധീർ മോഹന് ലാത്തിയടിയേറ്റത്. കൈയ്ക്ക് പരിക്കുണ്ട്. മനോരമ ന്യൂസ് ക്യാമറാമാന്‍ രഞ്ജിത്തിനും പരിക്കേറ്റു.
യൂത്ത് കോണ്‍ഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയാണ് ആനന്ദവല്ലീശ്വരത്തെ എം.എല്‍.എ. ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദ്ഘാടനംചെയ്തു. തുടർന്ന് നടന്ന മാര്‍ച്ച് അക്രമാസക്തമാകുകയും ബാരിക്കേഡ് ചാടിക്കടന്ന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തുനീക്കുകയും ചെയ്തു.
മാർച്ചനിടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പോലീസിന്റെ ലാത്തി പിടിച്ചുവാങ്ങി പ്രവർത്തകർ തിരിച്ചടിക്കാന്‍ ശ്രമിച്ചു. യൂത്ത് കോണ്‍ഗ്രസ്- കെ.എസ്.യു. ജില്ലാ ഭാരവാഹികള്‍ക്കടക്കം മാര്‍ച്ചില്‍ പരിക്കേറ്റു. കൊല്ലം വെസ്റ്റ് സി.ഐ. ആര്‍. ഫയാസിനും പരിക്കുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.