നടന്‍ സിദ്ദീഖ് ഒന്നര കോടിയോളം രൂപ നികുതി വെട്ടിച്ചു; വെട്ടിപ്പുകാരില്‍ മറ്റ് പ്രമുഖ നടന്മാരും; ഒക്ടോബര്‍ 4ന് ഹാജരാവണം.

കൊച്ചി: പീഡന ആരോപണത്തിന് പിന്നാലെ അമ്മ ജനറല്‍ സെക്രട്ടറി നടന്‍ സിദ്ദീഖിനെതിരെ കോടികളുടെ നികുതി വെട്ടിപ്പ് കേസ്.  സേവന നികുതിയുമായി ബന്ധപ്പെട്ട് നികുതി വകുപ്പിനോട് രണ്ടാഴ്ചക്കുള്ളില്‍ നടന്‍ സിദ്ദീഖ് മറുപടി നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഹൈക്കോടതി.

2017 മുതല്‍ 2020 വരെ അടക്കേണ്ട നികുതിയുമായി ബന്ധപ്പെട്ട് ആഗസ്ത് 2 ന് സിദ്ദീറിന് നോട്ടീസ് നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സിദ്ദീഖ് നല്‍കിയ ഹരജി തീര്‍പ്പാക്കിയാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ നിര്‍ദ്ദേശം. 1.38 കോടിയുടെ നികുതി വെട്ടിപ്പാണ് 2017- 18 മുതല്‍ 2021- 22 വരെ സിദ്ദിഖിന്റെ പേരില്‍ ജിഎസ്ടി വിഭാഗം കണ്ടെത്തിയത്.

ഒക്ടോബര്‍ 4 ന് ജിഎസ്ടി അധികൃതര്‍ക്ക് മുന്നില്‍ പ്രതിനിധി മുഖേന ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 3 വര്‍ഷം കഴിഞ്ഞ് നോട്ടിസ് നല്‍കിയത് നിലനില്‍ക്കില്ലെന്ന സിദ്ദീഖിന്റെ വാദം ആദ്യം പരിഗണിച്ച് തീരുമാനം എടുക്കണമെന്നും വിധിയില്‍ പറയുന്നു.

അതേസമയം, നടന്‍ അസിഫ് അലിയുടെ പേരില്‍ 11.71 കോടിയുടെ നികുതി വെട്ടിപ്പും കണ്ടെത്തി. സണ്ണി വെയ്ന്‍ 1.38 കോടിയും ഷെയ്ന്‍ നിഗം 1.51 കോടിയും അടക്കാനുണ്ടെന്നും ജിഎസ്ടി വിഭാഗം കണ്ടെത്തിയിരുന്നു.

നടന്‍മാര്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ ജിഎസ്ടി വിഭാഗം തുടക്കത്തില്‍ അമാന്തം കാണിച്ചെങ്കിലും മാധ്യമ വാര്‍ത്തയെ തുടര്‍ന്ന് നടപടിയിലേക്ക് നീങ്ങുകയായിരുന്നു.

നിയമസഭയില്‍ നികുതി വെട്ടിപ്പ് നടത്തിയ സിനിമ നടന്‍മാരെ സംബന്ധിച്ച ചോദ്യത്തിന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ മറുപടി നല്‍കിയിരുന്നില്ല.18 ശതമാനം പലിശയും നികുതിക്ക് സമാനമായ പിഴയും ജിഎസ്ടി നിയമം അനുസരിച്ച് അടക്കേണ്ടി വരും. അതുകൊണ്ട് തന്നെ നികുതി വെട്ടിപ്പില്‍ നടന്‍മാര്‍ നിലവിലുള്ളതിന്റെ ഇരട്ടിയിലധികം തുക അടക്കേണ്ടി വരും.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *