മസ്‌കത്ത് ഹോട്ടലില്‍ പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയിലാണ് സിദ്ദീഖ് കുരുക്കിലായത്. ജസ്റ്റിസ് സി.എസ് ഡയസിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് സിദ്ദീഖിനെതിരെ കേസെടുത്തത്.
താന്‍ നിരപരാധിയാണെന്ന് സിദ്ദിഖ് ഹൈക്കോടതിയില്‍ വാദിച്ചു. എന്നാല്‍ സിദ്ദീഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്.

ജാമ്യാപേക്ഷ തള്ളിയതോടെ അറസ്റ്റിന് തടസ്സമില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. കോടതി ഉത്തരവ് പരിശോധിച്ച അറസ്റ്റ് സംബന്ധിച്ച് ഇടന്‍ തീരുമാനമെടുക്കുമെന്നും ആവശ്യത്തിന് തെളിവുകളുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.
2019 മുതല്‍ യുവതി ആരോപണം ഉന്നയിക്കുന്നുണ്ടെന്നും അന്നില്ലാത്ത ബലാത്സംഗ ആരോപണം പിന്നീട് മനഃപൂര്‍വം തന്നെ അപമാനിക്കാന്‍ വേണ്ടി കെട്ടിച്ചമച്ചതാണെന്നും സിദ്ദീഖ് കോടതിയെ അറിയിച്ചിരുന്നു. വിശദമായ വാദത്തിന് ശേഷമാണ് ജാമ്യാപേക്ഷ ഇന്ന് വിധി പറയാന്‍ മാറ്റിയത്. കേസില്‍ സര്‍ക്കാരിന്റെ വിശദീകരണവും നേരത്തേ കോടതി ആരാഞ്ഞിരുന്നു.
2016ല്‍ സിനിമയില്‍ ചാന്‍സ് വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി, തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്‌തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. പല സുഹൃത്തുക്കള്‍ക്കും സിദ്ദീഖില്‍നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. പ്ലസ് ടു കഴിഞ്ഞ സമയത്ത് സമൂഹമാധ്യമം വഴി ബന്ധപ്പെട്ടിരുന്നു.
പിന്നീട് ഒരു സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് മസ്‌കറ്റ് ഹോട്ടലില്‍ ചര്‍ച്ചയ്ക്കു വിളിച്ചു. അവിടെ ചെന്നപ്പോള്‍ പൂട്ടിയിട്ട് ലൈംഗികമായി ഉപദ്രവിച്ചതായും നടി വെളിപ്പെടുത്തിയിരുന്നു. 2019ല്‍ തന്നെ ഇക്കാര്യം നടി തന്റെ സമൂഹമാധ്യമ അക്കൗണ്ട് വഴി പങ്കുവെച്ചിരുന്നു. എന്നാല്‍ ആരും തന്റെ ആരോപണത്തെ ഗൗരവമായി എടുത്തില്ലെന്നും ഉദ്യോഗസ്ഥ തലത്തില്‍ നിന്നുപോലും ദുരവസ്ഥയുണ്ടായെന്നും നടി പറഞ്ഞിരുന്നു. കേസില്‍ പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം മസ്‌കറ്റ് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
സംഭവം നടന്നുവെന്ന് ആരോപിക്കപ്പെട്ട ഹോട്ടല്‍ മുറി, പരാതിക്കാരി കാണിച്ചുകൊടുക്കുകയും ചെയ്തു. പീഡനം നടന്നത് ‘101 ഡി’ യില്‍ ആണെന്നാണ് നടി അന്വേഷണ സംഘത്തിന് കാണിച്ചുകൊടുത്തത്. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിന്റെ മൊഴിയും രേഖപ്പെടുത്തി. തെളിവെടുപ്പ് പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു.
പീഡനം നടന്നുവെന്ന് പറയുന്ന ദിവസം സിദ്ദീഖ് ഹോട്ടലിലുണ്ടായിരുന്നുവെന്നതിന് രജിസ്റ്റര്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.