തിരുവനന്തപുരം ആർടെക് സിനിമാസിൽ നടന്ന ചടങ്ങിൽ ഇൻ്റെർനാഷണൽ പുലരി പുരസ്‌ക്കാരത്തിൽ മലയാളത്തിൽ മികച്ച നവാഗത സംവിധായകനുള്ള പുരസ്ക്കാരം ചോപ്പിലൂടെ രാഹുൽ കൈമല ഏറ്റു വാങ്ങി.
അഞ്ചിലേറെ ഭാഷകളിൽ പുരസ്ക്കാരങ്ങൾ നൽകുന്ന പുലരി ഇൻ്റെർനാഷൽ അവാർഡ് മലയാളത്തിൽ കവി പ്രഭാവർമ്മർക്ക് ഗാനരചനക്കും മികച്ച നടൻമാരായി ഇന്ദ്രൻസും ബാബു നമ്പൂതിരിയും പുർസ്ക്കാരങ്ങൾ ഏറ്റുവാങ്ങി മലയാള സിനിമയ്ക്ക് 65 ലധികം അവാർഡുകൾ ലഭിച്ചു പ്രമോദ് പയ്യന്നൂർ, സുരേഷ് ഉണ്ണിത്താൻ തുടങ്ങിയവരോടൊപ്പം ബഹുഭാഷാ പ്രഗൽഭരും അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു
