കൊച്ചി: നടി ഹണി റോസിന്‍റെ പരാതിയിൽ 27 പേർക്കെതിരെ പൊലീസ് കേസെടുത്തു.നടിയുടെ പരാതിയിൽ മുപ്പതോളം പേർക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഒരു പ്രമുഖൻ തനിക്കെതിരേ ദ്വയാർത്ഥ പ്രയോഗം നടത്തുകയും പിന്നാലെ നടന്നു അപമാനിക്കുകയും ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ഹണി റോസ് സോഷ്യൽമീഡിയയിൽ പോസ്റ്റിട്ടിരുന്നു. ഇതിനടിയിൽ കമൻ്റിട്ട കുമ്പളം സ്വദേശി ഷാജി എന്നയാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി ആക്‌ടുകൾ ചുമത്തിയാണ് അറസ്റ്റ്.
എറണാകുളം സെൻട്രൽ പൊലീസാണ് കേസടുത്തത് . സമൂഹമാധ്യമങ്ങളിൽ പോസ്റ്റിനു താഴെ മോശമായ രീതിയിൽ കമന്‍റിട്ടവർക്കെതിരെയാണ് പരാതി നൽകിയിരുന്നത്.
സൈബർ ആക്രമണത്തെ തുടർന്ന് 27 പേർക്കെതിരെ നടി കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. കമന്‍റുകളുടെ സ്ക്രീൻഷോട്ട് അടക്കമാണ് പരാതി നൽകിയത്. ഒരു പ്രമുഖ വ്യക്തി തുടർച്ചയായി തന്നോട് ലൈംഗികദ്യോത്മകമായ ഉദ്ദേശ്യത്തോടെ സംസാരിക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ടെന്ന് ഹണി റോസ് വെളിപ്പെടുത്തിയിരുന്നു. താൻ പോകുന്ന ചടങ്ങുകളിൽ വിളിക്കാതെ അതിഥിയായി വരുന്ന ഈ വ്യക്തി തന്റെ പേര് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നെന്നും ഹണി റോസ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.