വിദ്യാർഥികൾ അപരിചിതരുടെ കൂടെ ലിഫ്റ്റ് ചോദിച്ചു വീട്ടിലേക്ക് മടങ്ങുന്ന പ്രവണത;മാതാ പിതാക്കൾ ശ്രദ്ധിക്കുക

സ്കൂൾ വിട്ടു വീട്ടിലേക്കു മടങ്ങുന്ന വിദ്യാർഥികൾ ബസ്സിനെ ആശ്രയിക്കുന്നതിന് പകരം അതുവഴി വരുന്ന അപരിചിതരുടെ വാഹനങ്ങൾക്ക് കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്ന പ്രവണത കണ്ടുവരുന്നു , വീട്ടിൽ നിന്നും ബസിനായി കൊടുക്കുന്ന പൈസ കൊണ്ട് മിഠായി വാങ്ങി കഴിക്കാനും മറ്റു ആവശ്യങ്ങൾക്ക് വേണ്ടിയും ഉപയോഗിക്കാനാണ് വിദ്യാർത്ഥികൾ ഈ സാഹസത്തിനു ഒരുങ്ങുന്നത്, മുൻ പരിചയം ഇല്ലാത്ത ആളുകളുടെ വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പല അപകട സാഹചര്യങ്ങൾക്കും ഇടയാക്കുന്നു , ഇത് മാതാപിതാക്കളും അധ്യാപകരും ഒരുപോലെ ശ്രദ്ധിക്കേണ്ട കാര്യമാണ്,കുട്ടികളെ ഇതിനെ പറ്റി ബോധവൽക്കരിക്കുകയും അപകട സാധ്യതകൾ പറഞ്ഞു മനസ്സിലാക്കുകയും ചെയ്യേണ്ടത് മാതാപിതാക്കളുടെയും അധ്യാപകരുടെയും ഉത്തരവാദിത്വമാണ്,

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

സ്കൂൾ വിട്ടു വീട്ടിലേക്ക് മടങ്ങുന്ന വിദ്യാർഥികൾ അപരിചിതരുടെ കൂടെയല്ല പോകുന്നതെന്ന് ശ്രദ്ധിക്കേണ്ടതും അവരെ അതിൽ നിന്ന് വിലക്കേണ്ടതും അധ്യാപകർ ശ്രദ്ധ പുലർത്തേണ്ടതാണ്

ഇങ്ങനെയുള്ള പ്രവണത ഉണ്ടോ എന്ന് മനസ്സിലാക്കി അവരെ ഉപദേശിക്കുകയും കാര്യങ്ങൾ പറഞ്ഞു ബോധവൽക്കരണം നടത്താനും രക്ഷിതാക്കൾ പരമാവധി ശ്രമിക്കണം

വരുന്ന അപരിചിതർ എവിടെ നിന്നാണെന്നോ അവർ ആരാണെന്നോ ഒന്നും അറിയാതെ അവരുടെ കൂടെ കയറി പോകുന്നത് വളരെ വലിയ അപകടങ്ങൾ വിളിച്ചുവരുത്തും

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *