സ്കൂളധ്യാപകരുടെ സ്ഥാനക്കയറ്റത്തിന് ത്രിതല സംവിധാനം വരുന്നു, യോഗ്യത നിശ്ചയിക്കാൻ പരീക്ഷയും

ദേശീയ വിദ്യാഭ്യാസനയത്തിന്റെ തുടർച്ചയാണ് ഈ നടപടികൾ. മൂന്നുതലങ്ങളിലാണ് ഇനിമുതൽ സ്കൂളധ്യാപകരുണ്ടാവുക. പ്രൊഫിഷ്യന്റ് ടീച്ചർ എന്നതായിരിക്കും നിയമനത്തിന്റെ ആദ്യപടി. അഡ്വാൻസ്ഡ്, എക്സ്‌പേർട്ട് എന്നിവയാണ് അടുത്ത രണ്ടുഘട്ടങ്ങൾ. ഇവിടേക്കുള്ള നിയമനം സ്കോറുകളുടെ അടിസ്ഥാനത്തിലായിരിക്കും. ഇത്തരം സ്കോറുകൾക്ക് പരീക്ഷ, അഭിമുഖം തുടങ്ങിയവ ഏർപ്പെടുത്തും. എത്രവർഷം കഴിയുമ്പോഴാണ് ഓരോഘട്ടത്തിലേക്കും അപേക്ഷിക്കാൻ യോഗ്യതയെന്നത് തീരുമാനമായിട്ടില്ല. കേന്ദ്രസർക്കാരിനു കീഴിലുള്ള 75 സ്കൂളുകളിൽ മാതൃകാപദ്ധതിയായി ഇത് നടപ്പാക്കിയിട്ടുമുണ്ട്. അധ്യാപകരെ ആർജിതകഴിവുകളുടെ അടിസ്ഥാനത്തിൽ അംഗീകരിക്കുകയെന്നതാണ് പ്രധാനലക്ഷ്യം. നിയമിക്കപ്പെടുന്ന അതേതസ്തികയിൽ വിരമിക്കുന്നസ്ഥിതിയും ഇതോടെ അവസാനിക്കും.നാഷണൽ പ്രൊഫഷണൽ സ്റ്റാൻഡേഡ് ഫോർ ടീച്ചേഴ്‌സ് എന്ന പദ്ധതിയുടെ നടപടികൾ 2021 മുതൽ തുടങ്ങിയതാണ്.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *